KeralaCinemaMollywoodLatest NewsNewsEntertainment

വിവാഹത്തെ സീരിയസായി കാണുന്നവരല്ല ആഷിഖും ഞാനും, വെറും ഒരു ലീഗൽ പേപ്പർ എന്നേ അതിനെ കണ്ടുള്ളൂ: റിമ കല്ലിങ്കൽ

ഋതു എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് റിമ കല്ലിങ്കൽ. നിലപാടുകൾ കൊണ്ട് എപ്പോഴും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കാറുള്ള റിമയ്ക്ക് ഏറെ ട്രോളുകളും നേരിടേണ്ടി വന്നിട്ടുണ്ട്. ‘പൊരിച്ച മത്തി’ പ്രയോഗം റിമയെ ഇപ്പോഴും വിടാതെ പിന്തുടരുന്നുണ്ട്. അടുത്തിടെ സിനിമയിലെ വിവേചനങ്ങളെ കുറിച്ചും തന്റെ വിവാദ പ്രസ്താവനയെ കുറിച്ചും റിമ തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ, തന്റെ വിവാഹ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് റിമ. വിവാഹത്തിന് ശേഷം തന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടായെന്നും തങ്ങൾ ഉദ്ദേശിച്ചതല്ല സംഭവിച്ചതെന്നുമാണ് റിമ പറയുന്നത്. വണ്ടർവാൾ മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു റിമയുടെ പ്രതികരണം.

വിവാഹത്തെ താനും ആഷിഖും സീരിയസായിട്ട് എടുക്കുന്ന വ്യക്തികളായിരുന്നില്ല. എന്നാൽ വിവാഹശേഷം വ്യക്തിപരമായ പ്രതിസന്ധികൾ തനിക്ക് മാത്രം നേരിടേണ്ടി വന്നിരുന്നുവെന്ന് താരം പറയുന്നു. ‘വിവാഹശേഷം പേഴ്സണൽ ലൈഫും പ്രൊഫഷണൽ ലൈഫും കൊണ്ടു പോകുന്നതിൽ എല്ലാ രീതിയിലും മാറ്റം വന്നു. വിവാഹത്തോടെ തങ്ങളിരുവരും ഉദ്ദേശിച്ചതല്ല സംഭവിച്ചത്. മാരേജ് ഒന്നും സീരിയസായിട്ട് എടുക്കുന്ന വ്യക്തികളായിരുന്നില്ല. വെറും ഒരു ലീഗൽ പേപ്പർ എന്ന സ്പേസിലാണ് അതിനെ കണ്ടിരുന്നത്. പക്ഷെ അത് പൂർണമായും തങ്ങളുടെ ജീവിതം മാറ്റി.

ആഷിഖിന്റെ 22 എഫ്‌കെയിൽ ഒക്കെ സംഭവിച്ച ഞങ്ങളുടെ പാർട്ണർഷിപ്പിലുള്ള ഒരു മാജിക്കുണ്ടായിരുന്നു. അത് പുനർനിർമിച്ചു കൊണ്ടിരിക്കണം എന്നായിരുന്നു ആഗ്രഹം. പക്ഷെ ഞങ്ങൾ മാറിയില്ലെങ്കിലും ഞങ്ങളുടെ ചുറ്റുപാടും മാറുകയായിരുന്നു. സമൂഹം എപ്പോഴും നമ്മളെ ഒരു പെട്ടിക്കകത്ത് ആക്കാനാണ് നോക്കുക. പിന്നീട് ഞങ്ങൾക്ക് വലിയ പ്രഷർ ഒക്കെ വരാൻ തുടങ്ങി. കലാകാരൻ എന്ന നിലയിലും മനുഷ്യർ എന്ന നിലയിലും നമ്മൾ രണ്ട് മനുഷ്യരാണല്ലോ. ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് കുറേ ഐഡന്റിക്കൽ ക്രൈസിസാണ് നേരിടേണ്ടി വന്നത്. വിവാഹശേഷം ഞാൻ ഡാൻസ് ചെയ്ത പരിപാടിയിൽ വെച്ച് തനിക്ക് പൊന്നാട ഇട്ടു തരുമ്പോൾ അവർ പറഞ്ഞത് ഇത് റിമക്കും ആഷിഖിനും കൂടിയാണെന്ന്. അതെന്താ അങ്ങനെ, അതിന് ആഷിഖ് ഡാൻസ് കളിച്ചിട്ടില്ലല്ലോ എന്നാണ് അപ്പോൾ ഞാൻ ചിന്തിച്ചത്’, റിമ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button