IndiaNews

കേന്ദ്ര ബജറ്റ് ; പിയുഷ് ഗോയൽ രാഷ്ട്രപതിയെ കണ്ടു

ന്യൂഡൽഹി : ഇന്ന് 11 മണിക്ക് നടക്കാനിരിക്കുന്ന കേന്ദ്ര ബജറ്റ് മന്ത്രി പീയൂഷ് ഗോയൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണിച്ച ശേഷം ലോക്സഭയിൽ എത്തിച്ചു. റൂം നമ്പർ 53 ലേക്കാണ് ബജറ്റുമായി മന്ത്രി പോയത്. ലോക്‌സഭയ്ക്ക് ചുറ്റും പ്രതിപക്ഷം പ്രതിഷേധം നടത്തുന്നുണ്ട്. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപുള്ള കേന്ദ്ര ബജറ്റ് ജനപ്രിയമാകാനാണു സാധ്യത.

ഇന്നലെ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിലെ പ്രസംഗത്തിൽ കാർഷിക പ്രതിസന്ധി പരിഹരിക്കാൻ ശാശ്വത നടപടിയെടുക്കുമെന്നു രാഷ്ട്രപതി റാംനാഥ് കോവിന്ദ് പ്രഖ്യാപിച്ചത് ഇതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. ആദായനികുതിയിളവിന്റെ അടിസ്ഥാന പരിധി കുറഞ്ഞതു 3 ലക്ഷമാക്കുമെന്നും നോട്ട് റദ്ദാക്കലും ജിഎസ്ടിയും കാരണം തകർന്ന ചെറുകിട വ്യവസായ മേഖലയ്ക്കും ഭവനനിർമാണ മേഖലയ്ക്കും ആനുകൂല്യങ്ങളുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button