കൊല്ലം: കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ട് സംരക്ഷിക്കാന്‍ ആരുമില്ലാത്ത അവസ്ഥയില്‍ കഴിഞ്ഞ പനയം കണ്ടന്‍ചിറ സ്വദേശിനി ആരിഫാ ബീവി(65)യെ നെടുമ്പന നവജീവന്‍ അഭയകേന്ദ്രം ഏറ്റെടുത്തു. മാതാപിതാക്കളോ സഹോദരങ്ങളോ ഇല്ലാത്ത ആരിഫ ബീവി ഒന്നരവര്‍ഷമായി പൂര്‍ണമായും രണ്ട് കണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ട നിലയിലായിരുന്നു. തുടര്‍ന്നാണ് നവജീവന്‍ അഭയകേന്ദ്രം ഏറ്റടുത്തത്. വാര്‍ഡ് അംഗം അനുമോന്,ജമാഅത്തെ ഇസ്ലാമി കൊല്ലം ഏരിയ പ്രസിഡന്റ് ഖലീലുല്ല, നവജീവന്‍ പി.ആര്.ഒ എസ്.എം മുഖ്താര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇവരെ ഏറ്റടുത്തത്.
Post Your Comments