Latest NewsFood & Cookery

രുചികരമായ കൂണ്‍ ഓംലറ്റ് തയ്യാറാക്കാം

കൂണ്‍ വിഭവങ്ങള്‍ രുചിയോടെ പാചകം ചെയ്യാന്‍ പലര്‍ക്കുമറിയില്ലെന്നതാണ് വാസ്തവം. ഫൈബറുകള്‍ അടങ്ങിയിരിക്കുന്നത് കൊണ്ടും കൊഴുപ്പ് തീരെ ഇല്ലാത്തതുകൊണ്ടും ആരോഗ്യത്തിന് വളരെ നല്ലതാണ് കൂണ്‍. പെട്ടെന്ന് തന്നെ തയ്യാറാക്കാന്‍ പറ്റുന്ന കൂണ്‍ വിഭവമാണ് കൂണ്‍ ഓംലറ്റ്.

ആവശ്യമായ സാധനങ്ങൾ

കൂണ്‍ അരിഞ്ഞത് – 50 ഗ്രാം
കോഴിമുട്ട – 2 എണ്ണം
ചെറിയ ഉള്ളി അരിഞ്ഞത് – 1 ടേബിള്‍ സ്പൂണ്‍
പച്ചമുളക് അരിഞ്ഞത് – 1 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി – ഒരു നുള്ള്
ഉപ്പ് – പാകത്തിന്
മല്ലിയില അരിഞ്ഞത് – കുറച്ച്
വെളിച്ചെണ്ണ – 1 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

കോഴിമുട്ട, ഉപ്പും കുരുമുളക്പൊടിയും മല്ലിയിലയും ചേര്‍ത്ത് പതപ്പിച്ച് വെക്കുക. ഉള്ളിയും പച്ചമുളക് അരിഞ്ഞതും കൂണ്‍ അരിഞ്ഞത് എന്നിവ ചേര്‍ത്ത് വഴറ്റിവെക്കുക. ഈ മിശ്രിതം അടിച്ചുവെച്ച മുട്ടക്കൂട്ടില്‍ ചേര്‍ത്തിളക്കിയതിനുശേഷം പാനില്‍ സാധാരണ പോലെ ഓംലറ്റ് തയ്യാറാക്കിയെടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button