കാസര്‍കോട്: പിഞ്ചുകുഞ്ഞിനെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ 72കാരന് 10 വര്‍ഷം കഠിന തടവ് വിധിച്ചു. വെള്ളരിക്കുണ്ട് സ്വദേശിയായ വി എസ് ജോസഫിനെയാണ് പോക്‌സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്. 2014-ലാണ് സംഭവം നടക്കുന്നത്. അഞ്ചുവയസ്സുകാരി പ്രതിയുടെ വീട്ടില്‍ കളിക്കാനെത്തിയപ്പോള്‍ പീഡിപ്പിച്ചുവെന്നാണ് കേസ്. കാസര്‍കോഡ് അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.
മാത്രമല്ല ഇയാള്‍ 50,000 രൂപ പിഴയടയ്ക്കുകയും വേണം. ഇത് അടയ്ക്കാത്ത പക്ഷം രണ്ടു വര്‍ഷം കൂടി തടവ് അനുഭവിക്കണം. ഇരയ്ക്ക് പിഴത്തുക നല്‍കണമെന്നാണ് അഡീഷണല്‍ ജില്ലാ ജഡ്ജി (ഒന്ന്) പി.എസ്. ശശികുമാറാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ആര്‍.പ്രകാശ് അമ്മണ്ണായ ഹാജരായി.
Post Your Comments