മഹാഭാരതവുമായി ശ്രീകുമാര്‍ മേനോന്‍ വീണ്ടും വരുന്നു. നിര്‍മ്മാണത്തിന്റെ കരാര്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നാണ് സാമൂഹിക പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കല്‍ അറിയിച്ചത്. സിനിമയെക്കുറിച്ചുള്ള അവസാന വട്ട ചര്‍ച്ചകള്‍ ഇന്നലെ നടന്നെന്നും ജോമോന്‍ പറഞ്ഞിരുന്നു.
1200 കോടി രൂപ നിര്‍മ്മാണ ചെലവിലാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും കരാറില്‍ നിര്‍മ്മാതാവും സംവിധായകനും ഒപ്പുവെച്ചെന്നും ജോമോന്‍ പറഞ്ഞു. എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി താന്‍ തന്നെ മഹാഭാരതം സംവിധാനം ചെയ്യുമെന്ന് ശ്രീകുമാര്‍ മേനോന്‍ മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍, ഇപ്പോള്‍ സംസാരവിഷയമായിരിക്കുന്ന ഈ ചിത്രത്തില്‍ എം.ടിയുടെ തിരക്കഥ തന്നെയാണോ ഉപയോഗിക്കുന്നത് എന്ന കാര്യങ്ങള്‍ പുറത്തു വന്നിട്ടില്ല.
Post Your Comments