120 കോടി രൂപ ചിലവഴിച്ച് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പൂര്‍ത്തിയാക്കിയ പുതിയ അന്താരാഷ്ട്ര ടെര്‍മിനലിന്റെ ഉദ്ഘാടനം ഫെബ്രുവരി മൂന്നിന് നടത്തും. വിമാനത്താവള ഡയറക്ടര്‍ ശ്രീനിവാസ റാവുവാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി പത്തിന് നടത്താന്‍ തീരുമാനിച്ച ചടങ്ങാണ് ഒരാഴ്ച്ച നേരത്തെയാക്കിയത്.
അത്യാധുനിക സംവിധാനങ്ങളോടെ ഒരുങ്ങിയ പുതിയ ടെര്‍മിനല്‍ തുറക്കുന്നതോടെ നിലവിലുളള ആഗമന ടെര്‍മിനല്‍ യാത്രക്കാര്‍ക്ക് പുറപ്പെടുന്നതിന് മാത്രമായി മാറും. ഞായറാഴ്ച കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു പുതിയ ടെര്‍മിനല്‍ തുറന്നു കൊടുക്കും. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മുഖ്യാതിഥിയായിരിക്കും. പുതിയ ടെര്‍മിനലില്‍ കൂടുതല്‍ സംവിധാനങ്ങള്‍ യാത്രക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. എമിഗ്രേഷന്‍ പരിശോധനക്കായി മികച്ച സംവിധാനങ്ങള്‍, ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കായി പ്രത്യേക ലോഞ്ച്, പ്രാര്‍ത്ഥന മുറികള്‍, കൂടുതല്‍ കൗണ്ടറുകള്‍, വി.ഐ.പി യാത്രക്കാര്‍ക്കായി എക്‌സിക്യൂട്ടീവ് ലോഞ്ച്, കസ്റ്റംസ്, എന്നിവയെല്ലാം പുതിയ ടെര്‍മിനലില്‍ ലഭ്യമാണ്.
Post Your Comments