ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ഇടക്കാല ബജറ്റ് ലോക് സഭയില്‍ പുരോഗമിക്കുന്നു. സഹധനമന്ത്രി പിയൂഷ് ഗോയലാണ് ബജറ്റ് അവതരിപ്പിക്കുന്നത്. പുതിയ ഇന്ത്യ എന്ന പ്രഖ്യാപനവുമായണ് അദ്ദേഹം തന്റെ ബജറ്റ് അവതരണം തുടങ്ങിയത്. 2020-ഓടെ നവഭാരതം നിര്‍മ്മിക്കുുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. രാജ്യം സുസ്ഥിര വികസന പാതയിലാണെന്ന് പിയൂഷ് ഖോയല്‍ പറഞ്ഞു. ധനക്കമ്മി 3.4 ശതമാനമായി കുറഞ്ഞെന്നും പണപ്പെരുപ്പം 4.6 ശതമാനമായെന്നും അദ്ദേഹം വ്യക്തമാക്കി. ധനക്കമ്മി ഏഴ് വര്‍ഷത്തെ കുറഞ്ഞ നിരക്കിലാണിപ്പോഴെന്നും ബജറ്റില്‍ പറഞ്ഞു. ഇന്ത്യ വളരെ വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട ഇന്ത്യ പ്രധാന സാമ്പത്തിക ശക്തിയായി വളര്‍ന്നു. ഏതൊരു വികസിത രാജ്യത്തേക്കാളും മേലെയാണ് നമ്മുടെ ജി.ഡി.പി.
Post Your Comments