ന്യൂഡല്‍ഹി: ആളില്ലാ ലെവല്‍ ക്രോസുകളില്‍ അപകടങ്ങളും മരണങ്ങളും കൂടുന്ന സാഹചര്യത്തില്‍ പുതിയ പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ്. രാജ്യത്തെ ബ്രോഡ് ഗേജ് റെയില്‍ പാതകളില്‍ ആളില്ലാ റെയില്‍ ക്രോസുകള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കിയെന്ന് കേന്ദ്ര ധനമന്ത്രി പിയുഷ് ഖോയല്‍ ബജറ്റ് പ്രഖ്യാപനത്തിനിടെ പറഞ്ഞു.
അതേസമയം റെയില്‍വേ വികസനത്തിന് ഈ വര്‍ഷത്തെ യൂണിയന് ബജറ്റില്‍ 64,587 കോടി രൂപ മാറ്റിവയ്ക്കുന്നതായി കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ ബജറ്റ് പ്രഖ്യാപനത്തിനിടെ അറിയിച്ചു. ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായ ഒരു വര്‍ഷമാണ് റെയില്‍വേയെ സംബന്ധിച്ച് കടന്നു പോയതെന്ന് അദ്ദേഹം പറഞ്ഞു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ചികിത്സയ്ക്കു പോയ സാഹചര്യത്തിലാണ് സഹധനമന്ത്രി പിയുഷ് ഖോയല്‍ ബജറ്റ് അവതരണം നടത്തിയത്.
Post Your Comments