ഷിക്കാഗോ: തണുത്തുറഞ്ഞ് യുഎസ്. കനത്ത മഞ്ഞുവീഴ്ചയിൽ 10 പേർ മരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഉത്തരധ്രുവത്തിൽ കറങ്ങിത്തിരിയുന്ന പോളാർ വോർടെക്സ് എന്ന ന്യൂനമർദ്ദമേഖലയിലെ മരവിപ്പിക്കുന്ന തണുപ്പാണ് വടക്കൻ പ്രദേശങ്ങളിലേക്ക് നീങ്ങിയിരിക്കുന്നത്. ഇല്ലിനോയിസ് സംസ്ഥാനത്തിന്റെ ഷിക്കാഗോ അടക്കമുള്ള വടക്കൻ പ്രദേശങ്ങളിൽ മൈനസ് 50 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴുമെന്ന് നാഷണൽ വെതർ സർവ്വീസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
യുഎസ്സിന്റെ വടക്കുകിഴക്കൻ മേഖലകളിലാണു തണുപ്പ് അപകടകരമാം വിധം ഉയർന്നിരിക്കുന്നത്. ഡെക്കോട്ടാ സ്റ്റേറ്റുകള്‍ മുതൽ മെയ്നെ വരെയുള്ള പ്രദേശങ്ങളിൽ കടുത്ത തണുപ്പ് ബാധിച്ചിരിക്കുകയാണ്. മഞ്ഞുവീഴ്ച അലബാമ, ഷിക്കാഗോ തുടങ്ങിയ തെക്കൻ സംസ്ഥാനങ്ങളില്‍ ശക്തമാകുമെന്നാണ് സൂചന.
Post Your Comments