Latest NewsIndia

അതിശൈത്യം; 24 പശുക്കൾ ചത്തതായി റിപ്പോർട്ട്

ലഖ്നൗ: അതിശൈത്യം മൂലം മധ്യപ്രദേശിൽ 24 പശുക്കൾ ചത്തതായി റിപ്പോർട്ട്. അ​ഗർമാൾവാ ജില്ലയിലെ ​ഗോശാലയിലെ പശുക്കളാണ് ചത്തത്. കഴിഞ്ഞ സർക്കാർ നടത്തിയ ​ഗോശാല നിർമ്മാണത്തിലെ അപാകത മൂലമാണ് പശുക്കൾ ചത്തതെന്ന് മധ്യപ്രദേശ് മൃ​ഗസംരക്ഷണ വകുപ്പ് മന്ത്രി ലീഖൻ സിം​ഗ് യാദവ് ​ആരോപിച്ചു. ​ഗോശാലയിൽ പശുക്കൾക്ക് ആരോ​ഗ്യകരമായ ചുറ്റുപാട് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2012 ൽ ആർഎസ്എസ് മേധാവി മോഹൻ ഭ​ഗവത് ആണ് ​ഗോശാല നിർമ്മാണത്തിന് തറക്കല്ലിട്ടത്. അഞ്ച് വർഷത്തിന് ശേഷം 2017 സെപ്റ്റംബറിൽ ​ഗോശാല ഉദ്ഘാടനം ചെയ്തു. പശുക്കൾ തുടർച്ചയായി ചത്തതിനെ തുടർന്നാണ് ​ഗോശാല നിർമ്മാണത്തെക്കുറിച്ച് സംശയം ഉയർന്നു തുടങ്ങിയത്. ഇതിനെ തുടർന്ന് ​അനാരോ​ഗ്യകരമായ അന്തരീക്ഷത്തിലാണ് 4700 ഓളം പശുക്കളെ ഈ ​ഗോശാലയിൽ വളർത്തിയിരുന്നതെന്ന് തനിക്ക് റിപ്പോർട്ട് ലഭിച്ചതായി മന്ത്രി വെളിപ്പെടുത്തി. ഗോശാല സന്ദർശിച്ച് അധികൃതർ കുറ്റക്കാരെന്ന് കണ്ടാൽ കർശനമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Post Your Comments


Back to top button