ഡൽഹി : ലോക്സഭയിൽ ഇടക്കാല ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ അഭാവത്തിൽ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ബജറ്റ് അവതരണം നടത്തുകയാണ്. കർഷകർക്ക് ആശ്വാസംഉണ്ടാകുന്ന വിവിധ പദ്ധതികൾ ബജറ്റിൽ അവതരിപ്പിച്ചു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിക്ക് 75,000 കോടി അനുവദിച്ചു. 22 വിളകൾക്ക് ഉൽപ്പാദന ചെലവിന്റെ ഒന്നര ഇരട്ടി മിനിമം താങ്ങുവില എർപ്പെടുത്തി.
രണ്ട് ഹെക്ടര്‍ വരെയുള്ള കര്‍ഷകര്‍ക്ക് വര്‍ഷം ആറായിരം രൂപ വരെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കും. മൂന്ന് ഇന്‍സ്റ്റാള്‍മെന്റായിട്ടായിരിക്കും പണം നല്‍കുന്നത്. ഇതിന്റെ ചിലവ് പൂര്‍ണ്ണമായും കേന്ദ്രം വഹിക്കും. ചെറുകിട കര്‍ഷകര്‍ക്കായി പ്രധാനമന്ത്രി കിസാന്‍ നിധി പദ്ധതി നടപ്പാക്കും.തൊഴിലുറപ്പ് പദ്ധതിക്ക് 60,000 കോടി രൂപ കേന്ദ്രം അനുവദിച്ചു. 2022ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാകും.
ഇവകൂടാതെ പ്രകൃതി ദുരന്തങ്ങളിൽ വിള നശിച്ച കർഷകർക്ക് വായ്പകളിന്മേല്‍ രണ്ട് ശതമാനം പലിശ ഇളവ് നല്‍കും. മാത്രമല്ല ഗോ പരിപാലനത്തിനുള്ള വിഹിതം 750 കോടിയായി ഉയർത്തിയിട്ടുണ്ട്. ഗോ പരിപാലനത്തിനുള്ള വിഹിതം 750 കോടിയായായും ഉയർത്തി.
ചികിത്സയിലുള്ള ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ ആരോഗ്യനില എത്രയും പെട്ടെന്ന് മെച്ചപ്പെടട്ടെ എന്ന് ബജറ്റ് പ്രസംഗത്തിന് മുമ്പ് പീയുഷ് ഗോയൽ ആശംസിച്ചു. അരുൺ ജയ്‍റ്റ്‍ലിയുടെ അഭാവത്തിലാണ് പീയുഷ് ഗോയലിന് ധനമന്ത്രാലയത്തിന്‍റെ ചുമതല നൽകിയത്. രാജ്യം വികസനത്തിലേക്കും സമ്പൽസമൃദ്ധിയിലേക്കുമുള്ള പാതയിലാണെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് പീയുഷ് ഗോയൽ പറഞ്ഞു.
Post Your Comments