ന്യൂഡൽഹി : ലോക്സഭയിൽ ഇടക്കാല ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ അഭാവത്തിൽ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ബജറ്റ് അവതരണം നടത്തുകയാണ്. കള്ളപ്പണക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് ബജറ്റിൽ മന്ത്രി വ്യക്തമാക്കി.കള്ളപ്പണത്തിനെതിരായ നടപടികളിലൂടെ 1.30 ലക്ഷം കോടി അധികനികുതി വരുമാനം സർക്കാരിന് ലഭിച്ചു.
50,000 കോടിയുടെ അനധികൃത സ്വത്തുക്കൾ പിടിച്ചെടുത്തു. 6,900 കോടിയുടെ ബെനാമി സ്വത്തുക്കൾ കണ്ടുകെട്ടി. വിദേശത്തുള്ള 16,000 കോടിയുടെ സ്വത്തുക്കൾ പിടിച്ചെടുത്തു. നോട്ട് നിരോധനം കൊണ്ട് രാജ്യത്തിന് നേട്ടമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ഇവ കൂടാതെ ഈ വർഷത്തെ ആകെ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കവിയുമെന്നും അഞ്ചു കോടിയിൽ താഴെ വിറ്റുവരവുള്ളവർ മൂന്നു മാസത്തിലൊരിക്കൽ റിട്ടേൺ നൽകിയാൽ മതിയെന്നും ബജറ്റിൽ വ്യക്തമാക്കി . സർക്കാർ നടപ്പാക്കിയ ജിഎസ്ടി ഇളവുകൾ 35 ലക്ഷം ചെറുകിട വ്യാപാരികൾക്കു ഗുണമാകും.
Post Your Comments