ആലപ്പുഴ: കരിമണല്‍ വന്‍ തോതില്‍ തമിഴ്‌നാട്ടിലേക്ക്് കടത്തുന്നുണ്ടെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ നിയമസഭയില്‍ പറഞ്ഞു. ആര്‍. രാമചന്ദ്രന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഭൂമി നഷ്ടപ്പെട്ടത് കരിമണല്‍ ഖനനം കൊണ്ടല്ല മറിച്ച് സുനാമി കാരണമാണെന്നും മന്ത്രി ആവര്‍ത്തിച്ച് പറഞ്ഞു. എന്നാല്‍ സമരത്തില്‍ പ്രദേശവാസികളുടെ എണ്ണം കുറവാണ്. നാടിന്റെ പുരോഗതിക്ക് തുരങ്കം വയ്ക്കുന്ന ശക്തികളാണ് ഖനനത്തിനെതിരെ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കരിമണല്‍ വന്‍ തോതില്‍ തമിഴ്‌നാട്ടിലേക്ക് കടത്തുന്നുണ്ട്. കൂടാതെ ആലപ്പാട്ടെ കരിമണല്‍ ഖനന മേഖലകള്‍ സന്ദര്‍ശിച്ച് ആശങ്കകള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
Post Your Comments