ന്യൂഡല്‍ഹി: നോട്ടു നിരോധനത്തിലൂടെ 1.3 ലക്ഷം കോടിയുടെ അധിക നികുതി വരുമാനം ഖജനാവിനുണ്ടാക്കിയെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. നോട്ടുനിരോധനത്തിന് ശേഷമുള്ള കാലയളവില്‍ ഒരു കോടിയിലധികം പുതിയ നികുതി ദായകരാണ് രാജ്യത്തുണ്ടായതെന്നും ബജറ്റ് പ്രസംഗത്തില്‍ ഗോയല്‍ വ്യക്തമാക്കി.
കള്ളപ്പണത്തിനെതിരെയുള്ള വലിയ നീക്കമായിരുന്നു നോട്ടു നിരോധനമെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു. ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്, 3,38,000 ഷെല്‍ കമ്പനികളെയാണ് കണ്ടെത്തിയത്, കള്ളപ്പണത്തിനെതിരെയുള്ള സംവിധാനങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ഇന്‍കം ടാസ്‌ക് റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള സംവിധാനം ലളിതമാക്കി. 24 മണിക്കൂറിനുള്ളില്‍ റീഫണ്ട് ലഭ്യമാക്കുമെന്നും ഗോയല്‍ പറഞ്ഞു. നോട്ട് നിരോധനത്തിന് ശേഷം പ്രത്യക്ഷ നികുതി വരുമാനത്തിൽ 18 ശതമാനം വളർച്ചയുണ്ടായി. 6.38 ലക്ഷം കോടിയിൽ നിന്ന് 12 ലക്ഷം കോടിയായി പ്രത്യക്ഷനികുതി വരുമാനം ഉയർന്നു. ഒന്നരലക്ഷം കോടിയിലേറെ രൂപയുടെ കള്ളപ്പണം ഈ കാലയളവിനിടെ പുറത്തുവന്നു. കള്ളപ്പണത്തിനെതിരായ നടപടികൾക്കിടെ 3.38 ലക്ഷം വ്യാജ കമ്പനികളുടെ രജിസ്ട്രേഷൻ റദ്ദാക്കി. കള്ളപ്പണം ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പീയുഷ് ഗോയൽ പറഞ്ഞു.
സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ നികുതി പരിഷ്കാരമായിരുന്നു ജിഎസ്ടി നിലവിൽ വന്നത്. 2019 ജനുവരി വരെ ഒരു ലക്ഷം കോടിയിലധികം ജിഎസ്ടിയിലൂടെ വരുമാനമുണ്ടായി. അതേസമയം നിത്യോപയോഗ സാധനങ്ങളുടെ വില ജിഎസ്ടിക്ക് ശേഷം ഗണ്യമായി കുറഞ്ഞെന്നും ധനമന്ത്രി അവകാശപ്പെട്ടു. 80,000 കോടി രൂപയുടെ നേട്ടമാണ് ജിഎസ്ടി രാജ്യത്തെ ഉപഭോക്താക്കൾക്ക് നേടിക്കൊടുത്തതെന്നും ബജറ്റ് പ്രസംഗത്തിൽ പീയുഷ് ഗോയൽ അവകാശപ്പെട്ടു.
Post Your Comments