ലക്നൗ: മകന്റെ കല്യാണത്തിന് അച്ഛന്‍ മദ്യപിച്ച് ലക്കില്ലാതെ വിവാഹ പന്തലിലെത്തി. തുടര്‍ന്നുണ്ടായ കലഹത്തില്‍ വധു വിവാഹത്തില്‍ നിന്ന് പിന്മാറി. അവിനാഷിന്റെ പിതാവ് സുരേഷ് ശ്രീവാസ്തവയാണ് മദ്യപിച്ച് ലക്കില്ലാതെ വിവാഹ പന്തലില്‍ എത്തിയത്. വിജയ് കൂമാര്‍ ശ്രീവാസ്തവയുടെ മകളായ കുശ്ബുവാണ് അവിനാഷ് എന്ന യുവാവുമായുള്ള വിവാഹത്തില്‍ നിന്ന് പിന്മാറിയത്. ഉത്തര്‍പ്രദേശിലെ ബിന്നാവ ഗ്രാമത്തിലാണ് സംഭവം.
വിവാഹ ഒരുക്കങ്ങള്‍ ശരിയായ രീതിയില്‍ നടത്തിയില്ലെന്ന് ആരോപിച്ച് സുരേഷ് വധുവിന്റെ കുടുംബത്തോട് തര്‍ക്കിക്കുകയും ഇതോടെ അവിനാഷും ഇക്കാര്യം ആരോപിച്ച് രംഗത്തെത്തുകയും ചെയ്തു. തുടര്‍ന്ന് നടന്ന വാക്കേറ്റത്തിനൊടുവിലാണ് കുശ്ബു വിവാഹത്തില്‍ നിന്ന് പിന്മാറിയത്. തന്റെ കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണയോടെയാണ് കുശ്ബു വിവാഹത്തില്‍ നിന്നും പിന്മാറിയത്. പിന്നീട് സംഭവം ഗ്രാമ കമ്മിറ്റിയില്‍ വെയ്ക്കുകയും ചെയ്തു. ഇവിടെ വെച്ച് വിവാഹ ഒരുക്കങ്ങള്‍ക്കായി ചെലവായ മുഴുവന്‍ തുകയും വരന്റെ കുടുംബം നല്‍കണമെന്ന് കുശ്ബുവിന്റെ വീട്ടുകാര്‍ അറിയിച്ചു. എന്നാല്‍ മദ്യലഹരിയില്‍ ആയിരുന്ന സുരേഷ് ശ്രീവാസ്തവ വധുവിന്റെ വീട്ടുകാരോട് മോശമായ വാക്കുകള്‍ പറയുകയും കൈയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തുവെന്ന് ബറേലിയിലെ സര്‍ക്കിള്‍ ഓഫീസര്‍ വിനീത് സിങ് പറഞ്ഞു.
Post Your Comments