ചിറ്റാരിക്കാല്‍: വാന്‍ ടയര്‍ പൊട്ടി മറിഞ്ഞ് 35കാരന് മരിച്ചു. പ്രസവത്തിന് തലേന്ന് ഭാര്യയെ ആശുപത്രിയിലാക്കി മടങ്ങുന്ന വഴിയുണ്ടായ അപകടത്തിലാണ് റിയാദിലെ അല്‍മറായിഹാദി നാസര്‍ കമ്പനിയിലെ സെക്രട്ടറി ചിറ്റാരിക്കാല്‍ അടിച്ചിലാമ്മാക്കല്‍ റോബിന് സെബാസ്റ്റ്യന്‍ മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടോടെ അല്‍ഖര്‍ജിലാണ് അപകടം. റോബിന്റെ ഭാര്യ ഇന്നലെ രാത്രിയോടെ മൂന്നാമത്തെ കുട്ടിക്ക് ജന്മം നല്കി. റോബിന് ഓടിച്ചിരുന്ന താണ് അപകടകാരണം. മൃതദേഹം റിയാദിലെ കിങ് ഖാലിദ് ആശുപത്രിയില്‍. റിട്ട. അധ്യാപക ദമ്പതിമാരായ അടിച്ചിലാമ്മാക്കല്‍ സെബാസ്റ്റ്യന്റെയും സെലിന്റെയും മകനാണ്. രാത്രി വൈകിയാണു മരണവിവരം ബന്ധുക്കള്‍ക്കു ലഭിച്ചത്. അനു കിങ് ഖാലിദ് ആശുപത്രിയില്‍ നഴ്സാണ് ഭാര്യ.
Post Your Comments