തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ എംഡി സ്ഥാനത്ത് നിന്ന് ടോമിന്‍ തച്ചങ്കരിയെ നീക്കിയ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് ഭരണ-പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍.
എന്നും തൊഴിലാളി യൂണിയനുകളെ മോശക്കാരാക്കി ചിത്രീകരിക്കുവാനാണ് എംഡി സ്ഥാനത്തിരുന്ന ടോമിന്‍ തച്ചങ്കരി ശ്രമിച്ചിരുന്നതെന്നും അതോടൊപ്പം തന്നെ അദ്ദേഹം യൂണിയനുകളെ അധിക്ഷേപിക്കുന്ന തരത്തില്‍ നടത്തിയിട്ടുള്ള പരിഷ്‌കരണ നടപടികള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും യൂണിയന്‍ പ്രതിനിധികള്‍ വ്യക്തമാക്കി.
കെഎസ്ആര്‍ടിസി വരുമാനത്തില്‍ നിന്ന് ശമ്പളം നല്‍കാന്‍ സാധിച്ചെന്ന തച്ചങ്കരിയുടെ അവകാശവാദം പൊള്ളയാണെന്നും യൂണിയനുകള്‍ ആരോപിച്ചു. കഴിഞ്ഞ മാര്‍ച്ച് മാസം വരെ കെഎസ്ആര്‍ടിസിയുടെ പ്രതിദിന വായ്പാ തിരിച്ചടവ് 3 കോടി രൂപയായിരുന്നു. എന്നാല്‍ ബാങ്ക് കണ്‍സോര്‍ഷ്യത്തിലൂടെ ഇത് 20 വര്‍ഷത്തെ ദീര്‍ഘകാല വായ്പയായി മാറ്റി. ഇതോടെ ഏപ്രില്‍ മുതല്‍ പ്രതിദിന കടം തിരച്ചടവ് 86 ലക്ഷമായി കുറഞ്ഞു. തുടര്‍ന്ന് പ്രതിമാസ ബാധ്യതയില്‍ 64.2 കോടിയുടെ കുറവുണ്ടായി. എന്നാല്‍ ഈ വസ്തുത മറച്ചുവെച്ചാണ് എംഡി വ്യാജ പ്രചാരണം നടത്തിയത് എന്നാണ് യൂണിയനുകള്‍ ആരോപിക്കുന്നത്.
Post Your Comments