KeralaLatest News

ആയുഷ്മാൻ പദ്ധതി വിജയിച്ചില്ല ;ആരോഗ്യരംഗത്തെ പുതിയ പദ്ധതികൾ

തിരുവനന്തപുരം : 2019-20 വർഷത്തെ കേരളാ ബജറ്റിൽ ആരോഗ്യരംഗത്ത് പുതിയ പദ്ധതികൾ ആവിഷ്‌കരിച്ചു. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ സമഗ്ര ആരോഗ്യ സുരക്ഷ പദ്ധതി ആവിഷ്കരിച്ചു. 42 ലക്ഷം ആളുകളുടെ ഇൻഷുറൻസ് പ്രീമിയം സർക്കാർ അടയ്ക്കും. മറ്റുള്ളവർക്ക് പ്രീമിയം അടച്ച് പദ്ധതിയുടെ ഭാഗമാകാം. ഒരു ലക്ഷം രൂപയുടെ ചികിൽസാ ചെലവ് ഇൻഷുറൻസ് കമ്പനികൾ നൽകും. ജീവിതശൈലീ രോഗങ്ങൾക്ക് അഞ്ചു ലക്ഷം രൂപവരെ നൽകും.

എല്ലാ മെഡിക്കൽ കോളേജുളിലും ഓങ്കോളജി വകുപ്പും എല്ലാ ജില്ലാ ആശുപത്രികളിലും കാർഡിയോളജി വിഭാഗവും എല്ലാ താലൂക്ക് ആശുപത്രികളിലും ട്രോമ കെയറും സ്ഥാപിക്കും.ലോട്ടറി വരുമാനവും പദ്ധതിക്കായി ഉപയോഗിക്കും. ഓരോ ‍പഞ്ചായത്തിലും ആരോഗ്യസേനയെ നിയമിക്കും. 200 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ ആശുപത്രികളാക്കും. ഉച്ചയ്ക്കുശേഷവും ഒപി ലാബും ഒപിയും സ്ഥാപിക്കും.

കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച ആയുഷ്മാൻ പദ്ധതി ഒരു സംസ്ഥാനത്തും വിജയം കണ്ടില്ലെന്ന് ധനമന്ത്രി പറഞ്ഞു. കേന്ദ്രം പദ്ധതിക്കായി അനുവദിച്ച തുക മുഴുവൻ നൽകിയില്ലെന്നും ആ തുക സംസ്ഥാന സർക്കാരുകൾക്ക് അധിക ബാധ്യതയായെന്നും. ധനനഷ്ടം സംസ്ഥാനത്തിനും ക്രഡിറ്റ് കേന്ദ്രത്തിനുമാണ് ലഭിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button