ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ ഗംഗാ സ്‌നാനത്തെ പരിഹസിച്ച ശശി തരൂരിനെതിരെ വിമര്‍ശനവുമായ് ബിജെപി വക്താവ് നളിന്‍ കോലി. യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം നടത്തിയ ഗംഗാ സ്നാനത്തെ വിമര്‍ശിച്ച് ശശി തരൂര്‍ പ്രസ്താവന ഇറക്കിയിരുന്നു ഇതിന് പിന്നാലെയാണ് തരൂരിന് മറുപടിയുമായ് നളിന്‍ കോലി എത്തിയത്.
കഴിഞ്ഞ ദിവസമാണ് കുംഭമേളയോട് അനുബന്ധിച്ച് പ്രയാഗ് രാജിലെത്തിയ യോഗി ഗംഗയില്‍ സ്നാനം നടത്തിയത്. ‘എല്ലാവരും നഗ്നരായാണ് ഗംഗയില്‍ സ്നാനം നടത്തുന്നത്’ എന്നായിരുന്നു യോഗി ആദിത്യനാഥിനെ വിമര്‍ശിച്ചുകൊണ്ട് ശശി തരൂര്‍ നടത്തിയ പ്രസ്താവന. എന്നാല്‍ ഹൈന്ദവ ആചാരങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ശശി തരൂരിനെപ്പോലെയുള്ള ഒരു വ്യക്തി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ചത് നിര്‍ഭാഗ്യകരമാണെന്നായിരുന്നു ബിജെപി വക്താവിന്റെ മറുപടി.
”വളരെ നിര്‍ഭാഗ്യകരമായ ഒന്നാണിത്. ഉന്നതവിദ്യാഭ്യാസമുള്ള, ഹൈന്ദവ ആചാരങ്ങള്‍ പാലിക്കുന്ന, ശശി തരൂരിനെപ്പോലെയുള്ള ബഹുമാന്യനായ ഒരു വ്യക്തിയില്‍ നിന്നും ഇത്തരം വാക്കുകള്‍ പ്രതീക്ഷിച്ചില്ല.” തരൂരിന്റെ പോസ്റ്റിന് മറുപടിയായി കോലി പറഞ്ഞു. ‘ഗംഗ ശുദ്ധമായി അവശേഷിക്കുകയും, നമ്മുടെ പാപങ്ങള്‍ അവിടെ കഴുകിക്കളയുകയും വേണം. മാത്രമല്ല എല്ലാവരും നഗ്നരായാണ് ഗംഗാ സ്നാനത്തിനിറങ്ങുന്നത്. ഗംഗാ മാതാ വിജയിക്കട്ടെ.’ ഇങ്ങനെയായിരുന്നു ശശി തരൂര്‍ ട്വീറ്ററില്‍ കുറിച്ചത്.
Post Your Comments