ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ആദ്യ ഹിന്ദു വനിതാ സിവില്‍ ജഡ്ജിയായി സുമന്‍ പവാന്‍ ബോധാനിയെ നിയമിച്ചു. ഖംമ്പാര്‍ ഷാഹ്ദാദ്‌കോട്ട് സ്വദേശിയായ സുമനെ അവിടെത്തന്നെയാണ് ജഡ്ജിയായി നിയമിച്ചത്. യോഗ്യതാ പരീക്ഷയില്‍ 54–ാം റാങ്കോടെയാണ് സുമന്‍ പരീക്ഷ വിജയിച്ചത്. ഹൈദരാബാദില്‍നിന്ന് എല്‍എല്‍ബിയില്‍ ബിരുദവും കറാച്ചിയിലെ ഷഹീദ് സുല്‍ഫിക്കര്‍ അലി ഭൂട്ടോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷം സൈദ താഹിറ സഫ്ദാറാണ് പാകിസ്ഥാനില്‍ ആദ്യ വനിതാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. 2005– 07 കാലയളവില്‍ ജസ്റ്റിസ് റാണ ഭഗ്വന്‍ദാസാണ് ആദ്യമായി ഹിന്ദു സമുദായത്തില്‍നിന്ന് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. താല്‍ക്കാലികമായിരുന്നു നിയമനം.
Post Your Comments