ഗെയിം കളിക്കാന്‍ വെെഫെെ ലഭിക്കുന്നതിനായി ബാല്‍ക്കണിയില്‍ കയറിയ വിദ്യാര്‍ത്ഥി കാല്‍ വഴുതി വീണ് മരിച്ചു

 ബാംങ്കോക്:   ഗെയിം കളിക്കുന്നതിനായി വെെഫെെ ലഭിക്കാത്തത് മൂലം ഹോട്ടലിന്‍റെ നാലാം നിലയില്‍ കയറിയ വിദ്യാര്‍ത്ഥി കാല്‍ വഴുതി താഴെ വീണ് മരിച്ചു. തായ് ലാന്‍റിലെ ഒരു ഹോട്ടലില്‍ കായിക മല്‍സരത്തില്‍ പങ്കെടുക്കാനെത്തിയ സംഘത്തിലെ പട്ടനടേജ് ഹോംഹുവാന്‍ എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്.

ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനാണ് വിദ്യാര്‍ത്ഥി നിലത്ത് വീണ് മരിച്ച നിലയയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തിയെങ്കിലും വിദ്യാര്‍ത്ഥി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. മരിച്ച വിദ്യാര്‍ത്ഥിയും സംഘവും ബാംങ്കോക്കിലെ ഒരു കായിക മല്‍സരത്തില്‍ പങ്കെടുക്കുന്നതിനായാണ് ഹോട്ടലില്‍ താമസിച്ചിരുന്നതെന്ന് പോലീസ് പറ‍‍ഞ്ഞു.

Share
Leave a Comment