Latest NewsIndia

ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ പൂജാരി അറസ്റ്റിൽ

മുംബൈ: വിഗ്രഹത്തില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ പൂജാരി അറസ്റ്റിൽ. മുംബൈയിലെ മാലാട് എന്ന സ്ഥലത്തെ വിഷ്ണു നാരായണ്‍ ക്ഷേത്രത്തിൽ മോഷണം നടത്തിയ സുകേതോ രോഹിത് (32) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പൂനെ,മുംബൈ,കോലാപ്പുര്‍, തുടങ്ങി ഗുജറാത്തിലെ വിവിധ ജില്ലകളില്‍ കേസ് നിലവിലുണ്ട്.

കവർച്ച ചെയ്യാനുള്ള ക്ഷേത്രങ്ങൾ തെരഞ്ഞെടുത്ത ശേഷം ക്ഷേത്രം ഭാരവാഹികളുമായി ഇയാൾ ചങ്ങാത്തം കൂടുകയും ജോലിയ്ക്ക് പ്രവേശിക്കുകയും ചെയ്യും. രണ്ട് മാസത്തോളം ആര്‍ക്കും സംശയമില്ലാതെ പൂജാ ജോലിചെയ്ത ശേഷം ഇയാള്‍ പിന്നീട് ആഭരണങ്ങളുമായി മുങ്ങും. എല്ലാ ക്ഷേത്രങ്ങളിലും ഇയാൾ ഈ രീതി തന്നെയാണ് പിന്തുടർന്നിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button