ന്യൂഡൽഹി: രാഹുല്‍ ഗാന്ധിയും ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുമായുള്ള കൂടിക്കാഴ്ച വിവാദത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധി ജന്മനാ നുണയനാണെന്നും അയാളുമായി ബന്ധം തുടരുന്നത് പോലും അപകടകരമാണെന്നും സോഷ്യൽ മീഡിയയിലൂടെ സ്മൃതി ഇറാനി വ്യക്തമാക്കി. നമ്മുടെ രാഷ്ട്രീയ വ്യവസ്ഥിതിയില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത് രാഹുലുമായി സാമൂഹിക ബന്ധം പോലും നിലനിര്‍ത്തുന്നത് അപകടമാണെന്നാണ്. കോളേജ് തെരഞ്ഞെടുപ്പിന്റെ മാനസികാവസ്ഥയിലാണോ രാഹുല്‍, അല്ലെങ്കില്‍ അദ്ദേഹം ജന്മനാ ഒരു നുണയമായിരിക്കുമോയെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു.
Post Your Comments