കോഴിക്കോട്: അഞ്ചരക്കിലോ സ്വര്‍ണ്ണം റെയില്‍വേ സംരക്ഷണ സേന പിടികൂടി. നികുതി വെട്ടിച്ചു കൊണ്ടുവന്ന സ്വര്‍ണമാണ് റെയില്‍വേ സംരക്ഷണ സേന പിടികൂടിയത്. സംഭവത്തെ തുടര്‍ന്ന് കോഴിക്കോട് റെയില്‍വേ പ്ലാറ്റ്ഫോമില്‍ നിന്നും സ്വര്‍ണം കടത്താന്‍ ശ്രമിച്ച രാജസ്ഥാന് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാന് സ്വദേശി രണജിത്ത് സിംഗാണ് റെയില്‍വേ സംരക്ഷണ സേനയുടെ പിടിയിലായത്. പ്ലാറ്റ്ഫോമില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇയാളെ ആര്‍പിഎഫ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സ്റ്റേഷനിലെത്തിച്ച് വിശദമായി പരിശോധിച്ചപ്പോണ് ബാഗിലെ രഹസ്യഅറിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം കണ്ടെടുത്തത്. കേരളത്തിലെ ജ്വല്ലറികള്‍ക്കായി നികുതി വെട്ടിച്ച് സ്വര്‍ണ്ണം എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായതെന്ന് ആര്‍പിഎഫ് പറഞ്ഞു. പിടിച്ചെടുത്ത സ്വര്‍ണ്ണം തുടര്‍നടപടികള്‍ക്കായി ജിഎസ്ടി വകുപ്പിന് കൈമാറി.
Post Your Comments