KeralaNews

റെയിൽവേയ്ക്ക് ആശ്വാസമാകുന്ന ബജറ്റ് ; പുതിയ പാതയ്ക്ക് 55,000 കോടി

തിരുവനന്തപുരം: :2019-20 വർഷത്തെ കേരളാ ബജറ്റിൽ റെയിൽവേയ്ക്ക് ആശ്വാസമാകുന്ന പാത നവീകരണം. പുതിയ പാതയ്ക്ക് 55,000 കോടിയാണ് അനുവദിക്കുന്നത്. അതിവേഗ റെയില്‍പാതയാണ് ലക്ഷ്യം കാണുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. തിരുവനന്തപുരം – കാസര്‍കോട് സമാന്തര റെയില്‍പാത നിര്‍മാണം ഈ വര്‍ഷം ആരംഭിക്കും. 515 കിലോമീറ്റര്‍ പാതയ്ക്ക് 55,000 കോടി രൂപയാണ് ചെലവ്. കാസര്‍കോട്–തിരുവനന്തപുരം യാത്ര നാലുമണിക്കൂറില്‍ പൂ‍ര്‍ത്തിയാകും.

അതേസമയം അടുത്ത 5 വർഷത്തിൽ 6000 കിലോമീറ്റർ റോഡ് നിർമിക്കുമെന്ന് ബജറ്റിൽ മന്ത്രി വ്യക്തമാക്കി. 2 വർഷം കൊണ്ട് കേരളത്തിലെ റോഡുകളുടെ മുഖച്ഛായ മാറ്റുന്നതാണ് പദ്ധതി. പ്രാദേശിക പ്രത്യേകതകൾ കണക്കിലെടുത്ത് ഡിസൈനർ റോഡുകൾ നിർമിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 10 ലക്ഷമാക്കാൻ നടപടി സ്വീകരിക്കും. ഇവയുടെ റോഡ് നികുതിയില്‍ ഇളവ് നല്‍കും

shortlink

Related Articles

Post Your Comments

Related Articles


Back to top button