News

എസ്.എഫ്.ഐ പ്രവര്‍ത്തകനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി

ഏറ്റുമാനൂര്‍: മാന്നാനം കെ.ഇ.കോളേജിലെ വിദ്യാര്‍ഥി സംഘര്‍ഷത്തിനിടയില്‍,സംഭവുമായി ബന്ധമില്ലാത്ത എസ്.എഫ്.ഐ.പ്രവര്‍ത്തകനെ പോലീസ് മര്‍ദിച്ചതായി പരാതി. മൂന്നാം വര്‍ഷ ബി.കോം. വിദ്യാര്‍ഥി കല്ലറ സ്വദേശി ചെരവുംകാലായില്‍ ഗിസുല്‍ കെ.ലാല്‍ (20)-നാണ് മര്‍ദനമേറ്റത്. ഗിസുലിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

മര്‍ദനത്തില്‍ എസ്.എഫ്.ഐ. പ്രതിഷേധിച്ചു. ബുധനാഴ്ച രാവിലെ കോളേജിലെ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. ഇതിനിടയില്‍ എസ്.ഐ. മനു എസ്.നായരുടെ നേതൃത്വത്തിലുള്ള ഗാന്ധിനഗര്‍ പോലീസ് സ്ഥലത്തെത്തി കണ്ണൂര്‍ സ്വദേശി സിറിയക് സാബു (19) എന്ന വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തിരുന്നു.തിരികെ വന്ന പോലീസ് ഗിസുലിനെ ബലമായി പിടിച്ച് ജീപ്പില്‍ തള്ളിക്കയറ്റുകയായിരുന്നു. ഇയര്‍ബാക്ക് സംബന്ധിച്ച് റീ അഡ്മിഷന്റെ നടത്തുന്നതിന് എത്തിയതായിരുന്നു ഗിസുല്‍.

പോലീസ് ഗിസുലിന്റെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ അടിച്ചുടച്ചുവെന്നും തുടര്‍ന്ന് ജീപ്പിനുള്ളില്‍ െവച്ചും സ്റ്റേഷന്‍ ലോക്കപ്പിനുള്ളിലും മര്‍ദിച്ചുവെന്നുമാണ് പരാതി. കോട്ടയം മെഡിക്കല്‍ കോളേജിലെ പരിശോധനയില്‍ ക്ഷതമേറ്റതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.എന്നാല്‍, സിറിയക്കിനെ മാത്രമേ കസ്റ്റഡിയിലെടുത്തിട്ടുള്ളൂവെന്നും ഗിസുലിനെ മര്‍ദിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button