News

ആര്‍പ്പോ ആര്‍ത്തവം : സംഘാടകര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്

കൊച്ചി: കൊച്ചിയില്‍ സംഘടിപ്പിച്ച ആര്‍പ്പോ ആര്‍ത്തവം പരിപാടിയുടെ സംഘാടകര്‍ക്കെതിരെ കേസ് എടുക്കാന്‍ ഉത്തരവ്. കൊച്ചി മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് എടുക്കാന്‍ ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആര്‍പ്പോ ആര്‍ത്തവം പരിപാടിയുടെ സംഘാടകര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ലിംഗവിവേചനത്തിനെതിരായ ബോധവത്കരണമെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ആര്‍പ്പോ ആര്‍ത്തവം സ്ത്രീകളെ അപമാനിക്കുന്ന തരത്തിലായിരുന്നെന്നാരോപിച്ച് മഹിളാ മോര്‍ച്ചാ ജില്ലാ പ്രസിഡന്റ് പദ്മജ എസ് മേനോനാണ് ഹര്‍ജി നല്‍കിയത്. റാലിയില്‍ സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതിനെതിരെയാണ് ആരോപണം. മറൈന്‍ ഡ്രൈവിലെ വേദിയുടെ കവാടം തയ്യാറാക്കിയതും ദുഃസൂചനയോടെയാണെന്നും ഇതിനുമുന്നില്‍ ഇന്ത്യന്‍ ഭരണഘടന പ്രദര്‍ശിപ്പിച്ചത് ഗുരുതര കുറ്റകൃത്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

ശബരിമല യുവതിപ്രവേശന വിധിയെത്തുടര്‍ന്ന് സമൂഹത്തില്‍ ആര്‍ത്തവ അയിത്തം കല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ് ആര്‍പ്പോ ആര്‍ത്തവം പരിപാടി കൊച്ചിയില്‍ സംഘടിപ്പിച്ചത്. ആര്‍ത്തവത്തിനെ എതിര്‍ക്കുന്നവര്‍ക്കെതിരായ പരിപാടിക്ക് വിവിധ സ്ത്രീ കൂട്ടായ്മകളാണ് നേതൃത്വം നല്‍കിയത്. ജനുവരി 12,13 തിയതികളിലാണ് പരിപാടി നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button