KeralaLatest News

കേരള ബജറ്റ്: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് നോര്‍ക്ക വഹിക്കും

തിരുവനന്തപുരം: പ്രവാസികള്‍ക്കായി നിരവധി പ്രഖ്യാനപങ്ങളാണ് ബജറ്റില്‍ നടത്തിയിരിക്കുന്നത്. അതേസമയം വിദേശത്ത് മരിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായും ബജറ്റില്‍ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. നോര്‍ക്ക റൂട്ട്‌സാണ് ഇതിന് നേതൃത്വം വഹിക്കുക.  ഗള്‍ഫ് രാജ്യങ്ങളില്‍ മലയാളികള്‍ മരണപ്പെട്ടാല്‍ മൃതദേഹം വീട്ടിലെത്തിക്കാനുള്ള ചിലവ് ഇനിമുതല്‍ നോര്‍ക്ക വഹിക്കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം.

കൂടാതെ പ്രവാസികളുടെ വിവിധ പദ്ധതികള്‍ക്കായി 81 കോടി വകയിരുത്തി. പ്രവാസികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സഹായം നല്‍കുന്ന സാന്ത്വനം പദ്ധതിക്ക് 25 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പ്രവാസി സംരഭകര്‍ക്ക് മൂലധന സബ്സിഡി നല്‍കുന്നതിന് 15 കോടിരൂപയും ലോക കേരള കേരള സഭക്കും ആഗോള പ്രവാസി ഫെസ്റ്റിനും 5 കോടി രൂപയും വകയിരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button