കൊല്ലം: ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ കേരളം പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ അസം ഹോക്കി ഫെഡറേഷന്‍ 2–1ന് കേരളത്തെ പരാജയപ്പെടുത്തി. കേരളത്തിന് വേണ്ടി രേവതി നായര്‍ ആശ്വാസ ഗോള്‍ നേടി. അസമിന് വേണ്ടി മില്‍ഖ സുറിന്‍,മാര്‍ട്ടീന ജാരിയ എന്നിവര്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്തു.
ആദ്യ പകുതി അവസാനിക്കുന്നത് വരെ ഇരു ടീമുകളും ഗോളുകള്‍ നേടിയിരുന്നില്ല. ആക്രമണം നടത്തുമ്പോഴും പ്രതിരോധം തീര്‍ക്കാന്‍ ഇരു ടീമുകളും ശ്രദ്ധിച്ചു. ഇരു ടീമുകളും നിരവധി ഷോട്ടുകള്‍ പായിച്ചെങ്കിലും ഗോള്‍കീപ്പര്‍മാരുടെയും ഡിഫന്‍ഡര്‍മാരുടെയും പ്രതിരോധം ഗോളുകള്‍ നേടുന്നതിന് തടസമായി.
ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ ഭോപ്പാല്‍ ബംഗളൂരുവിനെയും (11-1) ആന്ധ്ര തമിഴ്‌നാടിനെയും (4-0) പരാജയപ്പെടുത്തി. നാളെ സെമിയും ശനിയാഴ്ച ഫൈനലും നടക്കും. എ ഡിവിഷന്‍ മത്സരം ഇന്നു തുടങ്ങും.
Post Your Comments