KeralaLatest News

‘മോദിയുടെ അനുയായികള്‍ ഇത് കാണിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ’ : ഹിന്ദുമഹാസഭ നേതാക്കള്‍ക്കെതിരെ എംഎം മണി

തിരുവനന്തപുരം : രക്തസാക്ഷി ദിനത്തില്‍ മഹാത്മ ഗാന്ധിയുടെ കോലത്തിന് നേരെ നിറയൊഴിച്ച് ആഘോഷിച്ചു ഹിന്ദു മഹാസഭ പ്രവര്‍ത്തകരുടെ നടപടിയില്‍ പ്രതിഷേധവുമായി സംസ്ഥാന വൈദ്യുതി മന്ത്രി എംഎം മണി. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മണി പ്രതികരണവുമായി രംഗത്തെത്തിയത്.

രാഷ്ട്ര പിതാവിനെ നിഷ്ഠൂരമായി കൊല ചെയ്ത ഗോഡ്‌സേക്ക് ജയ് വിളിക്കുകയും മധുര പലഹാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്ത് ഇത്ര നികൃഷ്ടമായി പെരുമാറുന്ന ഇവര്‍മനുഷ്യന്മാര്‍ തന്നെയാണോ? എന്ന് മണി കുറിപ്പില്‍ ചോദിക്കുന്നു. മോദിയാണ് രാജ്യം ഭരിക്കുന്നതെന്ന ഹുങ്കാണോ അവരെ ഇത്തരത്തിലുള്ള ഒരു കാര്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും മണി കുറിപ്പില്‍ ചോദിച്ചു. ഇതൊക്കെ കണ്ടിട്ടും മിണ്ടാട്ടമില്ലാതെ തുടരുന്ന കോണ്‍ഗ്രസിന് ഗാന്ധിജിയുടെ പേരേ വേണ്ടൂ, ഗാന്ധിജിയെ വേണ്ട എന്നും അദ്ദേഹം പരിഹസിക്കുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

#ഹാ#കഷ്ടം..! #ഇതാണ് #നാടിന്റെ #അവസ്ഥ

രാഷ്ട്രപിതാവ് രക്തസാക്ഷിത്വം വഹിച്ച ജനുവരി മുപ്പത്, അദ്ദേഹത്തിന്റേയും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ വീരമൃത്യു പൂകിയ ആയിരക്കണക്കിന് രക്തസാക്ഷികളുടേയും സ്മരണക്കു മുന്നിൽ ‍ ആദരവ് അർ‍പ്പിച്ചുകൊണ്ടാണ് നാം ആചരിച്ചത്‌. ഇതേസമയം ഗാന്ധിജിയുടെ ചിത്രത്തിലേക്ക് നിറയൊഴിച്ചുകൊണ്ട് രാഷ്ട്ര പിതാവിനെ നിഷ്ഠൂരമായി കൊല ചെയ്ത ഗോഡ്സേക്ക് ജയ് വിളിക്കുകയും മധുര പലഹാരങ്ങൾ‍ വിതരണം ചെയ്യുകയും ചെയ്ത് ആഘോഷിക്കുന്ന ചിലരെ കാണുകയുണ്ടായി. ഇത്രനികൃഷ്ടമായി പെരുമാറുന്ന ഇവർ‍ മനുഷ്യന്മാർ തന്നെയാണോ?ഒരു കൂസലുമില്ലാതെ പരസ്യമായി ഇങ്ങിനെ ചെയ്യാൻ‍ ഇവർ‍ക്ക് കഴിഞ്ഞത് മോദിയാണ് രാജ്യം ഭരിക്കുന്നതെന്ന ഹുങ്കാണോ? ഗുജറാത്തിലെ ചോരക്കറ ഇപ്പോഴും പേറുന്ന മോദിയുടെ അനുയായികൾ‍‍ ഇത് കാണിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.ഇതൊക്കെ കണ്ടിട്ടും മിണ്ടാട്ടമില്ലാതെ തുടരുന്ന കോണ്‍ഗ്രസിന് ഗാന്ധിജിയുടെ പേരേ വേണ്ടൂ, ഗാന്ധിജിയെ വേണ്ട എന്നല്ലേ മനസ്സിലാക്കേണ്ടത്.

https://www.facebook.com/mmmani.mundackal/posts/2050375118415827?__xts__%5B0%5D=68.ARA3vUhgqbIgko9mx5dTOkJKDCMGGCf8Ys-4BrvbWDQcaCpfey6ND1PrZIflV4s20WJMZZfIyZcCrXhFdYBCAzuuJcRpZvubj7E1p_DolPO1Tx8vP_DGQvyXp1riBFw-CMVH63yyO1r5x3p_XdmAvqRxevujYv04JiG9jm1nSAU9VG64CCT1xRH9V3EPkEzN6gS41P0O87qX7BVRmpnE_wO1JPoa7yCMBBeg-Lmr14CQc6ogU0iD22TP9BPvXYew0Jmu_TvQoqz_ARvhrhjJqlMbU4G6I0tgHmIRlTaXHi_R6scYBcD0rTDGkVSW6Eepvu87hnpPn57iPs83SZCApw&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button