തിരുവനന്തപുരം : 2019-20 വർഷത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ചുതുടങ്ങി. ബജറ്റിൽ നവകേരളത്തിന് 25 പദ്ധതികൾ ആവിഷ്ക്കരിച്ചു. 25 മേഖലകളെ മുൻനിർത്തിയായിരിക്കും പദ്ധതികൾക്ക് ലക്ഷ്യം കാണുക. 1.42 ലക്ഷം കോടി രൂപയാണ് ഇതിനായി സർക്കാർ നീക്കി വെച്ചിരിക്കുന്നത്. മെച്ചപ്പെട്ട പുനർനിർമാണമാണ് സർക്കാരിന്റെ ലക്ഷ്യം. ദുരിതാശ്വാസ നിധിയിൽനിന്ന് ഇതുവരെ 1131 കോടി രൂപ ചെലവായി. പ്രളയ ബാധിത പഞ്ചായത്തുകൾക്ക് 250 കോടി രൂപയാണ് സർക്കാർ നൽകുക.
വ്യവസായ പാർക്കുകൾക്കായി 141 കോടിരൂപയാണ് ചെലവഴിക്കുന്നത്. കോർപറേറ്റ് നിക്ഷേപവും വർധിപ്പിക്കുന്നു. 50 ലക്ഷം ചതുരശ്ര അടിയിൽ ഐടി പാർക്കുകൾ നിർമിക്കും. കഴിഞ്ഞ വർഷം ഐടി മേഖലയിൽ ഒരു ലക്ഷം ആളുകൾ ജോലി ചെയ്തിരുന്നതെങ്കിൽ ബജറ്റിന് ശേഷം അത് രണ്ടു ലക്ഷത്തിലധികം തൊഴിൽ അവസരമായി മാറും.
സ്റ്റാർട്ടപ്പുകൾക്കും മികച്ച സ്വീകരണം സർക്കാർ നൽകുന്നു. നാളത്തെ ലോകം ഇന്നത്തെ സ്റ്റാർട്ടപ്പുകളാണ്. ക്യാൻസർ രോഗ നിർണയം, ബഹിരാകാശ സാങ്കേതിക വിദ്യ, നിർമിത ബുദ്ധി തുടങ്ങിയവ ഒരുമിച്ച് പ്രവർത്തിക്കുന്നു. മാർക്കറ്റ് ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുമായി സ്റ്റാർട്ടപ്പുകളെ ബന്ധിപ്പിക്കാനുള്ള സമ്മേളനങ്ങൾ ആവിഷ്‌കരിക്കും. 70 കോടിരൂപ ഇതിനായി ചെലവഴിക്കുന്നു.
ആതുര സേവനം അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 75 കോടി നൽകും. കേര ഗ്രാമം പദ്ധതിക്ക് 43 കോടി രൂപ .
Post Your Comments