KeralaLatest News

കേരള ബജറ്റ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി

മലബാര്‍, കൊച്ചിന്‍ ബോര്‍ഡുകള്‍ക്കായി 36 കോടി രൂപ വകയിരുത്തി

തിരുവനന്തപുരം: ശബരിമലയിലെ വരുമാനം ഗണ്യമായി കുറഞ്ഞുവെന്ന് ഘനമന്ത്രി ഡോ തോമസ് ഐസക്ക് ബജറ്റ് അവതരണത്തിനെ പറഞ്ഞു. ശബരിമല വരുമാനം സര്‍ക്കാര്‍ ഖജനാവിലേക്ക് പോകുന്നുവെന്ന തരത്തില്‍ നടന്ന വ്യാജപ്രചരണമാണ് ഇതിനിടയാക്കിയതെന്ന് ധനമന്ത്രി അറിയിച്ചു. ശബരിമലയിലെ നടവരവ് ഇടിഞ്ഞാല്‍ അത് ബാധിക്കുന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ആയിരക്കണക്കിന് ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനത്തെയാണ്. അത് സര്‍ക്കാര്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇതുകൊണ്ടു തന്നെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ നൂറ് കോടി രൂപ സാമ്പത്തിക സഹായമായം നല്‍കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു.

അതേസമയം മലബാര്‍, കൊച്ചിന്‍ ബോര്‍ഡുകള്‍ക്കായി 36 കോടി രൂപ വകയിരുത്തി. തിരുപ്പതി മേഖലയില്‍ ശബരിമല ക്ഷേത്രത്തെ വികസിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ധനമമന്ത്രി പ്രഖ്യാപിച്ചു. ശബരിമല ക്ഷേത്രത്തിലേയും ഇടത്താവളങ്ങളിലേയും വികസനത്തിനായി വിവിധ പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ശബരിമലയ്ക്കായി നിരവധി പ്രഖ്യാപനങ്ങളും ബജറ്റില്‍ നടത്തിയിട്ടുണ്ട്. പമ്പയില്‍ 10 ലക്ഷം സംഭരണശേഷിയുള്ള മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കും. ശബരിമലയിലെ റോഡുകള്‍ക്ക് 200 കോടിയും പ്രഖ്യാപിച്ചു. സംസ്ഥാന ബജറ്റില്‍ 11,867 കോടി വകയിരുത്തി. ഇതോടെ തദ്ദേശസ്ഥാനപനങ്ങള്‍ക്ക് കേന്ദ്രസഹായമടക്കം 21,000 കോടിയായി. ഗ്രാമപഞ്ചായത്തുകള്‍ 6,384 കോടി. ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകള്‍ക്ക് 2,654 കോടി. വയനാട് – ബന്ദിപ്പൂര്‍ എലിവേറ്റഡ് പാതയുടെ പകുതി ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. കൊല്ലം ബൈപ്പാസിലെ കല്ലുംതാഴത്ത് ഫ്ലൈഓവര്‍ വരും. കെഎസ്ആര്‍ടിസിക്ക് 1000 കോടിയുടെ സഹായം. പമ്പ, നിലയ്ക്കല്‍ അടിസ്ഥാന വികസനത്തിന് 147.75 കോടി. റാന്നിയിലും നിലയ്ക്കലിലും പുതിയ പാര്‍ക്കിങ് സൗകര്യം. തിരുവിതാംകൂര്‍ ദേവസ്വത്തിന് 100 കോടി പ്രത്യേകമായി അനുവദിച്ചു. കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് 36 കോടിയും പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button