Latest NewsKerala

കെഎസ്ആർടിസിക്ക് ആശ്വാസം; ഇലക്ട്രിക് വാഹനങ്ങൾക്ക് ഇളവ്

തിരുവനന്തപുരം : 2019-20 വർഷത്തെ ബജറ്റിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ഇളവ്. ഇതോടെ കെഎസ്ആർടിസിക്ക് ആശ്വാസമാകുകയാണ്. തിരുവനന്തപുരത്തെ സിറ്റി സർവീസിനായി ഇലക്ട്രിക് ബസുകൾ മാത്രമായിരിക്കും ഇനി ഉപയോഗിക്കുക.ഈ പരിവർത്തനം കൊണ്ട് കെഎസ്ആർടി ലാഭമേ ഉണ്ടാകു. ഇതോടെ മുഴുവൻ ഇലക്ട്രിക് ബസുകൾ ഓടുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരമായി തിരുവനന്തപുരം മാറും.

2022 ആകുമ്പോഴേക്ക് കേരളത്തിലെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 10 ലക്ഷമാക്കും. ഇതിന്റെ പ്രോത്സാഹനം എന്ന നിലയിൽ സ്വകാര്യ ഇലക്ട്രിക് വാഹനങ്ങൾക്ക് റോഡ് നികുതിയിൽ ഇളവ് നൽകും , ഇ -മൊബിലിറ്റി പ്രൊമോഷൻ ഫണ്ടിന് രൂപം നൽകും.എത്താനായി 12 കോടി രൂപ വിലയിരുത്തും.ഈ വര്ഷം 10000 ഇലക്ട്രിക് ഓട്ടോകൾക്ക് പ്രത്യേക സബ്‌സിഡി നൽകും. ചാർജ് ചെയ്ത ഇലക്ട്രിക് ബാറ്ററികൾ മാറ്റിയെടുക്കുന്നതിനുള്ള കേന്ദ്രങ്ങൾ നഗരങ്ങളിൽ സ്ഥാപിക്കും. ഇതുവഴി ഉടമസ്ഥർക്കുള്ള ചെലവ് കുറയ്ക്കും. വാഹനങ്ങളുടെ പ്രത്യേകത കണക്കിലെടുത്ത് ആവശ്യമായ ചാർജിങ് സ്റ്റേഷനുകൾ സ്വകാര്യ സംരംഭകരുടെ സഹായത്തോടെ സ്ഥാപിക്കും. പടിപടിയായി കേരളത്തിൽ മുഴുവൻ ഇലക്ട്രിക് ഓട്ടോകൾ മാത്രമാക്കും.

ഇതോടൊപ്പം ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്ന ഫാക്ടറികളും മറ്റും നിർമിക്കും. കേരള ഓട്ടോ മൊബൈൽസ്‌ ഇലക്ട്രിക് ഓട്ടോകൾ നിർമിച്ചുതുടങ്ങിയിട്ടുണ്ട്. ബസുകൾ നിർമിക്കാൻ സ്വിസ് കമ്പനി തയ്യാറായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button