IndiaNews

ഹൈദരാബാദ് ദുരഭിമാനകൊല; അമൃതവര്‍ഷിണി ആണ്‍കുഞ്ഞിന് ജന്മം നല്‍കി

ഹൈദരാബാദ്: ദുരഭിമാനക്കൊലയ്ക്കിരയായി കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട പ്രണയ് കുമാറിന്റെ ഭാര്യ അമൃതവര്‍ഷിണി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇവരുടെ ഒന്നാം വിവാഹ വാര്‍ഷികത്തിലാണ് അമൃതവര്‍ഷിണി ആണ്‍ക്കുഞ്ഞിന് ജന്മം നല്‍കിയത്. സുഖപ്രസവമാണെന്നും അമ്മയും കുഞ്ഞ് സുഖമായി ഇരിക്കുന്നതായും പ്രണയിന്റെ പിതാവ് ബാലസ്വാമി അറിയിച്ചു.

എന്നാല്‍ അമൃതയുടെ ബന്ധുക്കളെ ഭയന്ന് അമൃതയും കുഞ്ഞും എവിടെയാണുളളതെന്ന് ബാലസ്വാമി വെളിപ്പെടുത്തിയില്ല. അമ്മയുടേയും കുഞ്ഞിന്റേയും സുരക്ഷയുടെ കാര്യത്തില്‍ പേടിയുണ്ട്. അവര്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എസ്.പിക്ക് കത്ത് എഴുതുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സെപ്തംബര്‍ 14നായിരുന്നു ഭാര്യയുമൊത്ത് ആശുപത്രിയില്‍ പോയിട്ട് മടങ്ങും വഴി പ്രണയ് കൊല്ലപ്പെട്ടത്. അമൃതവര്‍ഷിണിയുടെ മുന്നില്‍വച്ചാണ് പ്രണയ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഗര്‍ഭിണിയായ അമൃതവര്‍ഷിണിക്കും അമ്മയ്ക്കുമൊപ്പം ആശുപത്രിയില്‍ പോയി മടങ്ങുകയായിരുന്നു പ്രണയ്. വടിവാളുകൊണ്ട് ശരീരത്തില്‍ ആഴത്തിലുള്ള മുറിവേറ്റ പ്രണയ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button