Latest NewsIndia

‘എത്ര ദിവസം ഇങ്ങനെ പിടിച്ചുനില്‍ക്കാനാകും? ശ്വാസം പോലും വിടാനാകാത്ത അവസ്ഥ!! കോൺഗ്രസിനോട് കുമാര സ്വാമി

മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്നു പറഞ്ഞതു സത്യമാണ്. എത്ര ദിവസം ഇങ്ങനെ പിടിച്ചുനില്‍ക്കാനാകും.

ബെംഗളൂരു: സമ്മര്‍ദം ചെലുത്തി കോണ്‍ഗ്രസ് കാര്യങ്ങള്‍ സാധിച്ചെടുക്കുകയാണെന്നും തന്നോടു കുറച്ചു കൂടി അനുകമ്പ കാണിക്കണമെന്നും കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി. ജനതാദള്‍ (എസ്) ദേശീയ നിര്‍വാഹക സമിതി സമാപന സമ്മേളനത്തിലാണു സഖ്യകക്ഷിക്കെതിരെ അദ്ദേഹം ആരോപണം ഉന്നയിച്ചത്.

വിമതർ ഉയർത്തുന്ന പ്രശ്നങ്ങൾക്കിടയിലാണ് മുഖ്യമന്ത്രിയുടെ പരിദേവനങ്ങളും വർത്തയിലിടം പിടിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്നു പറഞ്ഞതു സത്യമാണ്. എത്ര ദിവസം ഇങ്ങനെ പിടിച്ചുനില്‍ക്കാനാകും. ശ്വാസം പോലും വിടാനാകാത്ത അവസ്ഥയാണെന്നും കുമാരസ്വാമി വികാരാധീനനായി.

സഖ്യസര്‍ക്കാരിലെ പ്രശ്നങ്ങള്‍ കെട്ടടങ്ങിയിട്ടില്ലെന്ന സൂചനയാണു മുഖ്യമന്ത്രിയുടെ വാക്കുകളില്‍ പ്രകടമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button