രാജ്യത്ത് അതീവ കോവിഡ് ജാഗ്രത തുടരുന്നതിനിടെ കര്‍ണാടകയില്‍ ചട്ടം ലംഘിച്ച് വിവിഐപി വിവാഹം. കര്‍ണാടക മുന്‍മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ മകനും ചലച്ചിത്രതാരവുമായ നിഖില്‍ കുമാരസ്വാമിയുടെ വിവാഹമാണ് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. രാമനഗരയിലെ ഫാം ഹൗസില്‍ നടന്ന ചടങ്ങില്‍ 40 പേരാണ് പങ്കെടുത്തതെങ്കില്‍ തന്നെയും ആരും തന്നെ സാമൂഹിക അകലം പാലിക്കുകയോ മാസ്‌കോ ഗ്ലൗസോ ധരിക്കുകയോ ചെയ്തിരുന്നില്ല. നിഖിലിന്റെ വധു കോണ്‍ഗ്രസ് നേതാവ് എം.കൃഷ്ണപ്പയുടെ ബന്ധുവാണ്.
വിവിഐപി വിവാഹത്തിന്റെ ദൃശൃങ്ങള്‍ പുറത്തു വന്നതോടെയാണ് സംഭവം വിവാദത്തിലായത്. നേരത്തെ വിവാഹം ആര്‍ഭാടമാക്കില്ലെന്നും ആരെയും ക്ഷണിക്കുന്നില്ലെന്നും കുമാരസ്വാമി പറഞ്ഞിരുന്നെങ്കിലും വന്നവര്‍ ആരും തന്നെ കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ചില്ല.
സംഭവം വിവാദമായതോടെ ഇതിനെതിരെ നടപടിയുണ്ടാകുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി അശോക് നാരായണന്‍ വ്യക്തമാക്കി. വിഐപി കുടുംബമെന്ന പരിഗണന നല്‍കില്ലെന്നും ഇത് മറ്റുള്ളവര്‍ക്ക് മാതൃകയാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments