Latest NewsIndiaNews

പ്രകാശ് രാജ്, എച്ച്.ഡി. കുമാരസ്വാമി, വൃന്ദാകാരാട്ട് അടക്കം 15 പേരെ വധിക്കുമെന്ന് ഭീഷണിക്കത്ത്

ബെംഗളൂരു: പ്രമുഖരായ 15 പേരെ വധിക്കുമെന്ന ഭീഷണിയുമായി അജ്ഞാത കത്ത്. നിടുമാമിടി മഠാധിപതി നിജഗുണാനന്ദ സ്വാമിക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്. സ്വാമിയെയും മുൻമുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, നടൻ പ്രകാശ് രാജ് എന്നിവരുൾപ്പെടെയുള്ളവരെയും ജനുവരി 29-ന് വധിക്കുമെന്നാണ് ഭീഷണി.

വെള്ളിയാഴ്ചയാണ് ഭീഷണിക്കത്ത് തപാലിൽ ലഭിച്ചത്. നടൻ ചേതൻ, സി.പി.എം. നേതാവ് , മുൻ ബജ്‌റംഗദൾ നേതാവ് മഹേന്ദ്കുമാർ, ചന്നമല്ല സ്വാമി, ജ്ഞാനപ്രകാശ് സ്വാമി, മുൻ എം.എൽ.എ. ബി.ടി. ലളിത നായക്, യുക്തിവാദി മഹേഷ്ചന്ദ്ര ഗുരു, കെ.എസ്. ഭഗവാൻ, മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉപദേശകൻ ദിനേശ് അമിൻ മട്ടു, എഴുത്തുകാരായ ചന്ദ്രശേഖർപാട്ടീൽ, ദ്വാരക് നാഥ്, അഗ്നി ശ്രീധർ എന്നിവരാണ് കത്തിൽ പരാമർശിച്ചിട്ടുള്ള മറ്റുള്ളവർ.

സ്വന്തം മതത്തെ ഒറ്റിക്കൊടുത്തതിനാൽ ജനുവരി 29-ന് അന്ത്യയാത്രയ്ക്കായി ഒരുങ്ങിയിരിക്കാൻ നിജഗുണാനന്ദ സ്വാമിയോട് ആവശ്യപ്പെടുകയാണ് കത്തിൽ. കർണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയെയും ആഭ്യന്തര മന്ത്രിയെയും കണ്ട് ഭീഷണിക്കത്ത് കൈമാറി പരാതി നൽകിയതായി സ്വാമി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button