Latest NewsKerala

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കോടികളുടെ വ​ണ്ടിച്ചെക്കുകൾ

തിരുവനന്തപുരം: പ്രളയക്കെടുതിയുടെ ഭാഗമായി  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച ചെക്കുകളിൽ 1.66 കോടിയുടേതു വണ്ടിച്ചെക്കുകൾ. ധനമന്ത്രി തോമസ് ഐസക്കാണ് കണക്കുകൾ നിയമസഭയിൽ അവതരിപ്പിച്ചത്. 344 ചെക്കുകളാണ് മടങ്ങിയത്. ഇതിൽ 44 പേർ ഒരു ലക്ഷത്തിനു മുകളിലുള്ള തുകയുടെ ചെക്കുകളാണ് നൽകിയത്. എന്നാൽ ചെക്ക് നൽകിയവരുടെ വിവരങ്ങൾ പുറത്തുവിടാൻ മന്ത്രി തയ്യാറായില്ല.

മടങ്ങിയ ചെക്കുകളിൽ നിന്നു തുക ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നതിനാലാണ് ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിടാത്തതെന്ന് മന്ത്രി വ്യക്തമാക്കി.ചെക്ക് മടങ്ങിയവർക്ക് ഇതു ചൂണ്ടിക്കാട്ടി കത്ത് നൽകിയതായാണ് സൂചന. ഇതുവരെ 3226 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി എത്തിയത്.1,772 കോടി ചെലവഴിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button