KeralaLatest News

ബജറ്റിനു മുമ്പ് ധനമന്ത്രിയുടെ പ്രതികരണം ഇങ്ങനെ

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിനു ശേഷമുള്ള സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് ആണ് ബജറ്റ് അവതരിപ്പിക്കുന്നത്. പിണറായി സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റും മന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്ന പത്താമത്തെ ബജറ്റുമാണ് 2019ലേത്.

ഈ വര്‍ഷത്തെ ബജറ്റ് ഏറ്റവും ജനപ്രിയമാകുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ജനപ്രിയ നിര്‍ദ്ദേശങ്ങളാകും ബജറ്റില്‍ കൂടുതലും ഉണ്ടാവുക. ബജറ്റിമു മുമ്പ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബജറ്റില്‍ പ്രളയാനന്തര നവകേരള നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.ദീര്‍ഘ വീഷണമുള്ള പദ്ധതികള്‍ പ്രഖ്യാപിക്കും. അതേസമയം സാമ്പത്തിക പ്രതിസന്ധി മറികടക്കുക എന്നതാണ് ഈ ബജറ്റിന്റെ ഏറ്റവും വലിയ ലക്ഷ്യമെന്നും തോമസ് ഐസക് പറഞ്ഞു. ബജറ്റിലൂടെ സുസ്ഥിര ധന സ്ഥിതിയിലേയ്ക്ക് സംസ്ഥാനം നീങ്ങുമെന്നും ഐസക് അറിയിച്ചു. അതേസമയം ബജറ്റില്‍ നിത്യോപേേയാഗ സാധങ്ങള്‍ക്ക് സെസ് ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് സൂചന. പാരിസ്ഥിത പരിഗണനയോടെ പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. നികുതി ചോര്‍ച്ച തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button