ഹാമില്ട്ടന്: ന്യൂസീലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിനെതിരെ പ്രതിഷേധവുമായി ആരാധകർ. നായകൻ വിരാട് കോഹ്ലിയുടെ അഭാവത്തിൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിലായിരുന്നു ടീം മൈതാനത്തിലിറങ്ങിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ വെറും 92 റണ്‍സിന് പുറത്താകുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് 14.4 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയും ചെയ്തു.
അതേസമയം ടീമിനെ കളിയാക്കി സോഷ്യൽ മീഡിയയിൽ ട്രോളുകളും നിറയുന്നുണ്ട്. ഒഴിവു ദിവസം ആഘോഷിക്കാന്‍ പോയ ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയെ പോലെ തന്നെയാണ് മറ്റ് കളിക്കാരും ഗ്രൗണ്ടിൽ പെരുമാറിയതെന്നാണ് വിമർശനം. മത്സരം പെട്ടെന്ന് കഴിഞ്ഞതിനാൽ ഇന്നത്തെ മീറ്റിങ് മാറ്റി വെക്കേണ്ടി വന്നില്ലെന്നും പരിഹാസരൂപേണ ആരാധകർ വ്യക്തമാക്കുന്നു.
Post Your Comments