KeralaLatest News

വിദ്യാഭ്യാസ രംഗത്ത് നിരവധി മുന്നേറ്റങ്ങൾ ; 32 കോടിരൂപയുടെ പ്രഖ്യാപനം

തിരുവനന്തപുരം : 2019-20 വർഷത്തെ കേരളാ ബജറ്റിൽ സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് നിരവധി മുന്നേറ്റങ്ങൾ. 32 കോടിരൂപയാണ് വിദ്യാഭ്യാസ രംഗത്തെ ഉന്നമനത്തിനായി സർക്കാർ നീക്കി വെച്ചിരിക്കുന്നത്. മറ്റ് സ്കൂളുകളിൽ നിന്ന് ടിസി വാങ്ങി സർക്കാർ സ്കൂളുകളിലേക്ക് നിരവധി കുട്ടികൾ എത്തിയത് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് നേട്ടമായി കണക്കാക്കാം.

പൊതു വിദ്യാഭ്യാസ രംഗത്തെ സൗകര്യങ്ങൾക്കായി കിഫ്ബിയിൽനിന്ന് 2238 കോടി രൂപ അനുവദിച്ചിട്ടുണ്ട്.കിഫ്ബി സഹായം ലഭിക്കാത്ത സ്കൂളുകൾക്ക് 170 കോടി സർക്കാർ അനുവദിച്ചു. എയ്‌ഡഡ്‌ സ്കൂളുകൾക്കുള്ള മാച്ചിങ് ഗ്രാൻഡ് പദ്ധതി ഈ വർഷവും തുടരും.4775 സ്കൂളുകളിലായി 8 മുതൽ 12 വരെയുള്ള 45000 ക്ലാസ്‌മുറികൾ ഹൈടെക്കാക്കി. 9941 പ്രൈമറി സ്കൂളുകൾ അപ്പർപ്രൈമറി വിദ്യാലയങ്ങൾ ഹൈടെക്കാക്കാനായി 292 കോടി കിഫ്‌ബി അനുവദിച്ചുകഴിഞ്ഞു.

ഹയർസെക്കണ്ടറിക്ക് അടിസ്ഥാന സൗകര്യങ്ങൾക്കായി 80 കോടി രൂപ ലബോറട്ടറികൾക്കും ലൈബ്രറികൾക്കും മാറ്റിവെക്കുന്നു. ഹൈസ്ക്കൂളുകളുടെ ലബോറട്ടറികളും ലൈബ്രറികളും ഒന്നിപ്പിക്കാനാണ് സർക്കാരിന്റെ നിലപാട്.

ഇംഗ്ലീഷ്, ഗണിതം,സോഷ്യൽ സയൻസ് തുടങ്ങിയ വിഷയങ്ങളുടെ അക്കാദമിക് മികവിന് പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. പ്രയോഗിക ഇംഗ്ലീഷ് ഭാഷ കുട്ടികൾക്ക് കൈകാര്യം ചെയ്യാനായി അധ്യാപകർക്ക് പ്രേത്യേക പരിശീലനം നൽകുന്നു.

ശ്രദ്ധ എന്ന പരിഹാര ബോധവത്കരണ പരിപാടിക്കായി 10 കോടി രൂപയാണ് മാറ്റിവെക്കുന്നത്. ഗണിതത്തിൽ മിനിമം പഠനനിലവാരം പുലർത്താത്ത കുട്ടികളുടെ പഠനത്തിനായി പ്രത്യേക ഊന്നൽ നൽകും.അനുബന്ധ വിദ്യാഭ്യാസ പരിപാടികൾക്കായി ഈ വർഷത്തെ ബജറ്റ് കൂടുതൽ മുൻഗണന നൽകുന്നു. അറുപതാം വാർഷിക ഫെല്ലോഷിപ്പ് വാങ്ങുന്ന കലാകാരന്മാർക്ക് ബന്ധപ്പെടുത്തിക്കൊണ്ട് എല്ലാ ജില്ലകളിലും അവധി ദിവസങ്ങളിൽ കലാ കായിക പരിശീലനങ്ങൾ നൽകുന്നതായിരിക്കും ഇതിനായി 7 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. സ്കൂൾ കലോത്സവങ്ങൾക്കായി 6.5 കോടി രൂപ വകയിരുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button