കോഴിക്കോട് : സിപിഎം ബാലുശ്ശേരി ഏരിയ സെക്രട്ടറി സ്വന്തം നഗ്ന ഫോട്ടോ വനിതകൾ ഉൾപ്പെടെയുള്ള കൃഷിഭവന്റെ വാട്സാപ്പ്ഗ്രൂപ്പിലേക്ക് അയച്ചതായി ആരോപണം.സംഭവം വിവാദമായതോടെ വിശദീകരണവുമായി ഏരിയ സെക്രട്ടറിയും രംഗത്തെത്തി. തന്റെ ഫോണിലേക്ക് ഫേക്ക് നമ്പറിൽ നിന്ന് വന്ന ഫോട്ടോ ആണെന്നും അറിയാതെ ഫോർവേഡ് ചെയ്തതാണെന്നും തെറ്റു പറ്റിയതിൽ ഖേദിക്കുന്നുവെന്നുമാണ് ഏരിയ സെക്രട്ടറിയുടെ വിശദീകരണം.
എന്നാൽ ഫോർവേഡ് ആണെങ്കിൽ അതിന്റെ അടയാളം വാട്സാപ്പിൽ കാണിക്കില്ലേ എന്ന ചോദ്യം ഉയർന്നതോടെ ഏരിയ സെക്രട്ടറി പ്രതിരോധത്തിലായി. കൊണ്ടോട്ടി അബു എന്ന പ്രൊഫൈലിൽ നിന്നാണ് വീഡിയോ ആയി ഈ വാട്സപ്പ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്. നേരത്തെ കണ്ണൂർ നഗരസഭയിലെ സിപിഎം വനിത കൗൺസിലറുടെ ഭർത്താവിന്റെ അശ്ലീല ഫോൺ സംഭാഷണം വാട്സാപ്പ് വഴി ചോർന്നത് നഗരസഭ ഭരണത്തിൽപ്പോലും പ്രതിസന്ധിയുണ്ടാക്കിയിരുന്നു.
ചേർത്തലയിൽ പാർട്ടിയുടെ പ്രാദേശിക നേതാക്കളുടെ പ്രണയസല്ലാപങ്ങളുടെ ചിത്രങ്ങൾ ഗ്രൂപ്പ് മാറി അയച്ചതും വലിയ നാണക്കേടുണ്ടാക്കിയിരുന്നു.
Post Your Comments