Latest NewsKerala

രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി: നിരവധി പുതിയ പദ്ധതികള്‍

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ബജറ്റ് അവതരണം നിയമസഭയില്‍ പുരോഗമിക്കുന്നു. പിണറായി സര്‍ക്കാരിന്റെ നാലമത് ബജറ്റ് അവതരണമാണിത്. പ്രളയത്തില്‍ തകര്‍ന്ന കുട്ടനാടിനായി വിപുലമായ പാക്കേജാണ് ബജറ്റില്‍ തോമസ് ഐസക് പ്രഖ്യാപിച്ചിരിക്കുന്നത്. ആയിരം കോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിക്കുന്നുവെന്ന് എന്ന് പറഞ്ഞു കൊണ്ടാണ് പദ്ധതി പാക്കേജ് ധനമന്ത്രി വിശദീകരിച്ചത്.

പാക്കേജിലെ മികച്ച പ്രഖ്യാപനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

  • പാക്കേജിന്റെ ഭാഗമായി കായലും ജലാശയങ്ങളും ശുചീകരിച്ച് പ്ലാസ്റ്റികും മറ്റു മാലിന്യങ്ങളും നീക്കം ചെയ്യും
  • എക്കല്‍ അടഞ്ഞ് കായല്‍ തട്ടിന്റെ ഉയരം കൂടിയതിനാല്‍ കായലിലെ ചളി നീക്കും.
  • കായലിന്റെ പുറം ബണ്ടിന്റെ അറ്റകുറ്റപ്പണിക്കായി 47 കോടി വകയിരുത്തി.
  • 230 കോടിയുടെ കുട്ടനാട് കുടിവെള്ളപ്പദ്ധതി നടപ്പു സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കും (കിഫ്ബിയുടേതാണ് പദ്ധതി )
  • തണ്ണീര്‍മുക്കം ബണ്ട് ഒരു വര്‍ഷത്തേക്കെങ്കിലും തുറന്ന് വച്ച് ഉപ്പുവെള്ളം കയറ്റി ശുചീകരീക്കാന്‍ നിര്‍ദ്ദേശം
  • ശുചീകരിച്ച കുട്ടനാട് വീണ്ടും മലിനപ്പെടാതിരിക്കാന്‍ തോടുകള്‍ ഒറ്റത്തവണ വൃത്തിയാക്കും.
  • കനാല്‍ പ്രദേശത്ത് ഉറവിടമാലിന്യസംസ്‌കരണം വ്യാപിപ്പിക്കും
  • മൊബൈല്‍ സെപ്‌റ്റേജ് യൂണിറ്റുകള്‍ വ്യാപകമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ 25 ശതമാനം മൂലധന സബ്‌സിഡി നല്‍കും.
  • മത്സ്യ കൃഷിക്കായി അഞ്ച് കോടി രൂപ വകയിരുത്തി.
  • മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ കായലില്‍ സ്ഥിരമായി മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിക്കും
  • 16 കോടി ചിലവില്‍ കുട്ടനാട്ടില്‍ പുതിയ താറാവ് ബ്രീഡിങ് ഫാം തുടങ്ങും
  • പ്രളയത്തെ അതിജീവിക്കുന്ന രീതിയില്‍ എസി റോഡി നവീകരിക്കാന്‍ പദ്ധതി
    കുട്ടനാടിലെ വിദ്യാലയങ്ങള്‍ അടക്കമുള്ള പൊതുസ്ഥാപനങ്ങളെല്ലാം പ്രളയത്തെ അതിജീവിക്കുന്ന രീതിയിലാവും
  • പ്രളയകാലത്ത് മൃഗങ്ങളെ സംരക്ഷിക്കുന്ന ഉയരത്തിലുള്ള ഷെല്‍ട്ടറുകള്‍ സ്ഥാപിക്കും
  • ഹെലികോപ്റ്റര്‍ ഇറക്കാന്‍ കഴിയുന്ന ആശുപത്രി നിര്‍മ്മിക്കും. പുളിങ്കുന്നില്‍ നിര്‍മ്മിക്കുന്ന് ബഹുനില ആശുപത്രിക്കായി 150 കോടി വകയിരുത്തി
  • പെറ്റ്‌ലാന്‍ഡ് അതോറിറ്റി സഹായത്തോടെ അഞ്ഞൂറ് കോടിയെങ്കിലും കുട്ടനാട് പാക്കേജിന് വിനിയോഗിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button