KeralaLatest News

ബജറ്റ് 2019; ടൂറിസം മേഖലയ്ക്ക് 270 കോടി

തിരുവനന്തപുരം: ടൂറിസം മേഖലയ്ക്ക് 270 കോടി രൂപ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ പ്രഖ്യാപിച്ചു. 82 കോടി ടൂറിസം മാര്‍ക്കറ്റിങ്ങിന്. 132 കോടി പശ്ചാത്തല വികസനത്തിനും വകയിരുത്തി. പ്രളയം മൂലം നഷ്ടമുണ്ടായ വ്യാപാരികള്‍ക്ക് നല്‍കാന്‍ 20 കോടി വകയിരുത്തി. മാര്‍ച്ച് 31 വരെ എടുക്കുന്ന വായ്പകളുടെ ഒരു വര്‍ഷത്തെ പലിശ സര്‍ക്കാര്‍ വഹിക്കും. ശബരിമലക്ഷേത്രം തിരുപ്പതി മാതൃകയില്‍ സംവിധാനം ഒരുക്കും. പമ്പയില്‍ 10 ലക്ഷം സംഭരണശേഷിയുള്ള സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കും. ശബരിമലയിലെ റോഡുകള്‍ക്ക് 200 കോടി. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 20 കോടി. ക്ഷേമപെന്‍ഷന്‍ നൂറുരൂപ വര്‍ധിപ്പിച്ചു. ‘സ്‌നേഹിത കോളിങ് ബെല്‍’ പദ്ധതി നടപ്പാക്കും. കുടുംബശ്രീയ്ക്ക് ചുമതല. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തും. പ്രളയത്തില്‍ തകര്‍ന്ന കാര്‍ഷികമേഖലയെ പുനരുദ്ധരിക്കും. 2500 കോടി രൂപ കാര്‍ഷിക മേഖലയില്‍ വിനിയോഗിക്കും. സംസ്ഥാനത്ത് സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കും. നാലു ഭാഗങ്ങളുള്ള സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണു പ്രഖ്യാപിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button