പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുമായി കരസേന മേധാവി ബിപിന്‍ റാവത്ത് കൂടിക്കാഴ്ച നടത്തി. ഗോവ നിയമസഭാ മന്ദിരത്തില്‍ വ്യാഴാഴ്ചയായിരുന്നു കൂടിക്കാഴ്ച. പരീക്കറെ കാണാനും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് അറിയാനുമാണ് ഗോവയിലെത്തിയതെന്ന് ബിപിന്‍ റാവത്ത് പറഞ്ഞു.
നേരത്തെ രാഹുൽ ഗാന്ധി പരീക്കറുടെ ആരോഗ്യ വിവരം അറിയാൻ സന്ദർശിച്ച ശേഷം പ്രസംഗിച്ചത് വിവാദമായിരുന്നു. ബുധനാഴ്ച നിയമസഭയില്‍ പരീക്കര്‍ ബജറ്റ് അവതരിപ്പിച്ചിരുന്നു. മൂക്കില്‍ ട്യൂബിട്ട നിലയിലാണ് സംസ്ഥാന ധനകാര്യമന്ത്രികൂടിയ അദ്ദേഹം ബജറ്റ് അവതരിപ്പിച്ചത്.
Post Your Comments