കുമളി: പതിനേഴുകാരിയായ പെണ്‍കുട്ടിയുമായി 23 ദിവസം കാട്ടില്‍ കഴിഞ്ഞ അപ്പു നയിച്ചിരുന്നത് ത്രില്ലിംഗ് ജീവിതമാണെന്ന് നാട്ടുകാർ. 21 വയസ്സിനിടയില്‍ നാലു പെണ്‍കുട്ടികളെയാണ് അപ്പുക്കിളി പ്രേമം നടിച്ച് വലയിലാക്കിയത്. കൗമാരക്കാരിയായ കാമുകിയുമായി നേരെ വീട്ടിലേക്കു പോയ അപ്പു പിന്നീട് മലമുകളിലേക്ക് പോകുകയായിരുന്നു. കാമുകിയെ 10 അടിയോളം ഉയരമുള്ള മരത്തില്‍ കയറ്റി ഇരുത്തിയ ശേഷമായിരുന്നു അപ്പു ഭക്ഷണവും വെള്ളവും തേടിയിറങ്ങിയിരുന്നത്. കാമുകിയുമൊത്തുള്ള ഒളിവ് ജിവിതം ത്രില്ലിംഗായിരുന്നു എന്നാണ് അപ്പു പറഞ്ഞിരുന്നത്. പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചപ്പോള്‍ അപ്പുവിനൊപ്പം ജീവിക്കണമെന്ന് വാശിപിടിച്ചിരുന്നു പെണ്‍കുട്ടി. എന്നാൽ ഇയാളുടെ സ്വഭാവം അറിഞ്ഞപ്പോൾ നിലപാട് മാറ്റിയെന്നാണ് സൂചന.
ചിങ്ങവനം സ്വദേശിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്സില്‍ ആറു മാസത്തിലേറെ നീണ്ട ഒളിവ് ജിവിതത്തിന് ശേഷമാണ് പൊലീസിന് അപ്പുവിനെ കയ്യില്‍കിട്ടുന്നത്. അപ്പു പീഡിപ്പിച്ചെന്നും ഗര്‍ഭിണിയാണെന്നും മറ്റും കാണിച്ച് യുവതി ഒരുവര്‍ഷം മുമ്പ് മേലുകാവ് സ്റ്റേഷനില്‍ പരാതിയുമായെത്തിയിരുന്നു.ഈ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ അടുത്ത ദിവസം എസ് ഐ ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചോദ്യം ചെയ്യലിൽ അപ്പു കുറ്റം സമ്മതിക്കുകയും ചെയ്‌തു. എന്നാൽ യുവതി പരാതിയില്‍ ഉറച്ചുനില്‍ക്കാത്തതിനാല്‍ പൊലീസിന് നടപടി ശക്തിപ്പെടുത്താനായില്ല. ഇതേത്തുടര്‍ന്ന് പൊലീസ് ഇയാളെ വിട്ടയക്കുകയും ചെയ്‌തു.
Post Your Comments