KeralaLatest NewsNews

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിനെ തേടി പത്താം ക്ലാസ്സുകാരി വിജയവാഡയില്‍, അറസ്റ്റ്

ഈ മാസം നാലുമുതലാണ് അസം സ്വദേശിനിയായ പെൺകുട്ടിയെ കോലഞ്ചേരിയില്‍നിന്നും കാണാതായത്

കൊച്ചി: കോലഞ്ചേരിയില്‍നിന്നു കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി വിജയവാഡയില്‍. പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച്‌ വിജയവാഡയില്‍ എത്തിച്ച സംഭവത്തില്‍ ബീഹാര്‍ സ്വദേശി അറസ്റ്റില്‍.

ഈ മാസം നാലുമുതലാണ് അസം സ്വദേശിനിയായ പെൺകുട്ടിയെ കോലഞ്ചേരിയില്‍നിന്നും കാണാതായത്. തുടർന്ന് മാതാപിതാക്കള്‍ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ വിജയവാഡയില്‍ നിന്ന് യുവാവിനൊപ്പം കണ്ടെത്തിയത്. ബീഹാര്‍ വെസ്റ്റ് ചമ്പരന്‍ സ്വദേശി ചന്ദന്‍ കുമാറിനെ (21) പുത്തന്‍കുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്.

read also: ’17 സെക്കന്റിന്റെ സ്വകാര്യ വീഡിയോ ലീക്കായിട്ടുണ്ട്’: ആസ്വദിക്കൂവെന്ന് ഓവിയ

ഇന്‍സ്റ്റഗ്രാം വഴിയാണ് യുവാവുമായി പരിചയപ്പെട്ടത്. പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ ഇയാള്‍ പ്രലോഭിപ്പിച്ച്‌ വിജയവാഡയില്‍ എത്തിക്കുകയായിരുന്നു. എറണാകുളം ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്.

പുലര്‍ച്ചെ എറണാകുളത്തേക്ക് ബസില്‍ എത്തിയ പെണ്‍കുട്ടി അവിടെ നിന്നും തനിച്ചാണ് ട്രെയിന്‍ മാര്‍ഗം വിജയവാഡയില്‍ എത്തിയതെന്നാണ് പൊലീസ് പറയുന്നു. പൊലീസ് കണ്ടുപിടിക്കാതിരിക്കാന്‍ യുവാവിന്റെ നിര്‍ദേശ പ്രകാരം സ്വന്തം ഫോണ്‍ വീട്ടില്‍ തന്നെ വെച്ച്‌ യാത്രയ്ക്കിറങ്ങിയ പെണ്‍കുട്ടി ട്രെയിനിലുണ്ടായിരുന്ന സഹയാത്രക്കാരുടെ ഫോണിനില്‍ നിന്നാണ് യുവാവുമായി ബന്ധപ്പെട്ടിരുന്നതെന്നും അന്വേഷണ സംഘം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button