IndiaNews

ത്രിവര്‍ണ പതാക കത്തിച്ചതില്‍ യുകെ ഒട്ടും ഓകെ അല്ല

പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ത്യന്‍ പതാക കത്തിച്ച വിഘടനവാദികളുടെ നടപടിയെ ബ്രിട്ടണ്‍ അപലപിച്ചു. റിപ്പബ്ലിക്ക് ദിവസം ലണ്ടനിലെ ഇന്ത്യന്‍ ഹൈ കമ്മീഷന്‍ ഓഫീസിനു മുന്‍പാകെയായിരുന്നു സംഭവം അരങ്ങേറിയത്.

സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും. ഏതു സാഹചര്യത്തിലാണ് അത്തരമൊരു പ്രവര്‍ത്തി ഉണ്ടായതെന്ന് പരിശോധിക്കുമെന്നും അന്വേഷണ അജന്‍സിയായ സ്‌കോട്‌ലന്‍ഡ് യാര്‍ഡ് അറിയിച്ചു. ബ്രിട്ടനിലെ സിഖ് കാശ്മീരി കുടിയേറ്റക്കാരാണ് മോദിക്കെതിരെയുള്ള പ്രതിഷേധത്തിനും ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചതെന്നാണ് അറിയുന്നത്. മെട്രോപൊളിറ്റന്‍ പൊലീസിന് ഈ പ്രതിഷേധത്തെ കുറിച്ച് അറിയാമായിരുന്നു എന്നാണ് കരുതുന്നത്. പ്രതിഷേധക്കാരുടെ ദൃശ്യങ്ങള്‍ സുരക്ഷാ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

എന്നാല്‍ സംഭവത്തില്‍ ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല .അക്രമകാരികള്‍ ഖാലിസ്ഥാന്‍ അനുകൂല കാശ്മീരികളാണെന്നും ഇവര്‍ മോദിക്കെതിരെ ന്യൂനപക്ഷം എന്ന പ്രതിഷേധ സംഘടനയുടെ സഹായത്തോടെയാണ് പ്രവര്‍ത്തിച്ചതെന്നും കരുതുന്നു.വ്യക്തി സ്വാതന്ത്രത്തിനും മൗലിക അവകാശങ്ങള്‍ക്കും ഊന്നല്‍ കൊടുക്കുന്ന ജനാതിപത്യ രാജ്യമാണ് ബ്രിട്ടണ്‍, എന്നാല്‍ ഒരു രാഷ്ട്രത്തെ അപമാനിക്കുന്ന നടപടിയെ തങ്ങള്‍ സ്വാഗതം ചെയുന്നില്ലെന്നു വിദേശകാര്യ കോമ്മണ്‍വെല്‍ത് മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യക്കു റിപ്പബ്ലിക്ക് ദിന ആശംസകള്‍ നേര്‍ന്ന വിദേശകാര്യ കോമ്മണ്‍വെല്‍ത് ഓഫീസില്‍ ബ്രെക്‌സിറ്റിനു ശേഷം ഇന്ത്യയുമായി മികച്ച ബന്ധത്തിന് ലക്ഷ്യമിടുന്നതായും അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button