റിയാദ്: മലയാളിയുടെ മൃതദേഹം ഒന്നരമസമായി മക്കയിലെ മോര്‍ച്ചറിയില്‍. കണ്ണൂര്‍ -പയ്യന്നൂര്‍ സ്വദേശി ഇസ് മായില്‍ കാരയിലി?െന്റ (51) മൃതദേഹമാണ് മക്ക കിങ് അബ്്ദുല്‍ അസീസ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ കിടക്കുന്നത്. റിയാദില്‍ നി്ന്ന് ഉംറ നിര്‍വഹിക്കാന്‍ എത്തിയെ ഇയാള്‍ മക്കയില്‍ വച്ച് മരണപ്പെടുകയായിരുന്നു.
ആശുപത്രി ബില്ലടിക്കാത്തതിനാലാണ് ഇയാളുടെ മൃതദേഹം ഇതുവരെ മോര്‍ച്ചറിയില്‍ നിന്ന് മാറ്റാന്‍ കഴിയാത്തത്. ഇയാള്‍ ഡിസംബര്‍ ഒമ്പതിന് ആശുപത്രിയില്‍ ചികിത്സക്കെത്തിയെന്നാണ് രേഖകളില്‍ ഉള്ളത്. തുടര്‍ന്ന് എഴു ദിവസം ഐ.സിയുവില്‍ ചികിത്സിച്ചെന്നും 16ന് മരിച്ചെന്നും വപറയുന്നു. പോലീസ് മുഖേന റെഡ്ക്രസന്റ് എത്തിച്ചുവെന്നാണ് രേഖ. ഇയാളുടെ ചികിത്സക്കായി 25,000 റിയാലോളമാണ് ആശുപത്രിയില്‍ ചെലവായിരിക്കുന്നത്. ഈ തുക ആരെങ്കിലും നല്‍കാന്‍ തയ്യാറായെങ്കില്‍ മാത്രമേ ആശുപത്രി അധികൃതര്‍ മൃതദേഹം വിട്ട് നല്‍കുകയുള്ളൂ.
Post Your Comments